മനാമ : മൂന്നു പതിറ്റാണ്ടു പ്രവാസം അവസാനിപ്പിച്ചു സിദ്ധിഖ് വെട്ടിച്ചിറ ജന്മ നാട്ടിലേക്ക് മടങ്ങുന്നു.1993ൽ ബഹറിനിൽ പ്രവാസ ജീവിതം തുടങ്ങിയ സിദ്ധീഖ് വെട്ടിച്ചിറ ഇരുപതിയഞ്ചു വർഷം ബഹ്‌റൈനിലെ പ്രമുഖ കമ്പനിയായ ട്രാഫ്‌കോയുടെ സെൻട്രൽ മാർക്കറ്റിലെ വെജിറ്റബ്ൾ സെക് ഷനിൽ സേവനമനുഷ്ടിച്ച് 28 വർഷത്തെ പ്രവാസം അവസാനിപ്പിച്ചു ജന്മ നാട്ടിലേക്ക് മടങ്ങുന്നു. മലപ്പുറം ജില്ലയിലെ വെട്ടിച്ചിറയാണ് സ്വദേശം. സ്നേഹത്തോടെ സിദ്ധിയാക്ക എന്നും സിദ്ധീഖ് ട്രാഫ്‌കോ എന്നൊക്കെ കൂട്ടുകാർ വിളിക്കാറുണ്ട്.
നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുത്തിട്ടുണ്ട്. ഐ സി എഫ് മനാമ സെൻട്രൽ സീനിയർ മെമ്പറും, സെൻട്രൽ മാർക്കറ്റ് യൂണിറ്റ് പബ്ലിക്കേഷൻ പ്രസിഡന്റും കൂടിയാണ്.
കേരളത്തിലെ പ്രമുഖ മത സംസ്‍കാരിക വിദ്യാഭ്യാസ സ്ഥാപനമായ മർകസിന്റെയും മറ്റു പല സ്ഥാപനങ്ങളുടെയും സഹകരിയും കൂടിയാണ്. സെൻട്രൽ മാർക്കറ്റ് പരിസരങ്ങളിൽ നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കു മുന്നിട്ടിറങ്ങിയ സുകൃതങ്ങളുടെ ആത്മ നിർവൃതിയോട് കൂടെയാണ് ബഹറിനോട് വിട വാങ്ങുന്നത്. നിസ്വാർത്ഥ സേവനങ്ങളിലൂടെയും, സൗമ്യമായ പെരുമാറ്റത്തിലൂടെയും ഉണ്ടാക്കിയെടുത്ത ഒരു പറ്റം ആത്മാർത്ഥ സുഹൃത്തുക്കളെയും അന്നം നൽകിയ ബഹറിനിനെയും വിട്ടോഴിഞ്ഞു പോകുന്നതിലുള്ള ദുഃഖം വിടവാങ്ങൽ പ്രസംഗത്തിൽ കണ്ണീരോടെയാണ് വിട ചോദിച്ചത്.ഐ സി എഫ് മനാമ സെൻട്രൽ കമ്മിറ്റിയും സെൻട്രൽ മാർക്കറ്റ് യൂണിറ്റും യാത്ര അയപ്പ് നൽകി.
മനാമ സെൻട്രൽ കമ്മിറ്റി നൽകിയ ഷാൾ ഐ സി എഫ് നാഷണൽ സെക്രട്ടറി അഡ്വ. എം. സി അബ്ദുൽകരീം സാഹിബ് അണിയിച്ചു.
സെൻട്രൽ മാർക്കറ്റ് ഓഫീസിൽ നൽകിയ യാത്ര അയപ്പ് യോഗത്തിൽ സെൻട്രൽ നേതാക്കൾ മോമെന്റൊയും യൂണിറ്റ് നേതാക്കൾ ഉപഹാരവും സമർപ്പിച്ചു.
യാത്ര അയപ്പ് സംഗമം അബൂബക്കർ ലത്തീഫിഉത്ഘാടനം നിർവശിച്ചു.
ഷാനവാസ് മദനി, ഷമീർ പന്നൂർ, ഷംസു പൂക്കയിൽ, ശംസുദ്ധീൻ മാമ്പ, കാസിം വയനാട്, അസീസ് ചെറൂമ്പ, സലാം പെരുവയൽ, അബ്ദുൽസലാം മാളിയേക്കൽ, നസീർ കാട്ടൂർ, മുസ്‌തഫ എ പി, അബ്ദുൽസമദ്, അബ്ദുള്ള, ഫസലുദ്ധീൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.