മനാമ : ബഹറിനിൽ തിരുവല്ല നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് അസോസിയേഷൻ ഓഫ് തിരുവല്ല ( F A T )ഇരുപതാം വാർഷിക ആഘോഷം സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു , മെയ് പത്തിന് വൈകിട്ട് ഏഴുമണിക്ക് ഗോൾഡൻ തുലിപ് ഹോട്ടലിൽ വച്ച് നടക്കുന്ന പരുപാടിയിൽ രാജ്യ സഭ ഡെപ്യുട്ടി ചെയര്മാന് പ്രൊഫസർ പി ജെ കുര്യൻ മുഖതിഥി ആയിരിക്കും , വിഷു ഈസ്റ്റർ പ്രത്യേക പരിപാടിയും ഇതോടൊപ്പം നടക്കും .നാട്ടിൽ ഭവന പദ്ധതി ,കുട്ടികൾക്കായുള്ള പഠന സഹായം ,ചികിത്സ സഹായം അടക്കം ഇരുപതോളം കർമ്മ പദ്ധതികളുടെ പ്രഖ്യാപനവും അന്നേ ദിവസം നടക്കുമെന്ന് അധികൃതർ അറിയിച്ചു , ചടങ്ങിൽ പ്രശസ്ത പിന്നണി ഗായകൻ ദേവ് ആനന്ദിന്റെ നേതൃത്വത്തിൽ പ്രത്യേക സംഗീത നിശയും നടക്കും , F A T പ്രസിഡന്റ് റോബി ജോർജ് , സെക്രട്ടറി അനിൽ തിരുവല്ല ,കൺവീനർ എബ്രഹാം ജോൺ , ബി എഫ് സി ജനറൽ മാനേജർ പാൻസിലി വർക്കി , മനോജ് മാത്യു , ബ്ലെസ്സൺ മാത്യു , തോമ്സ് കാട്ടുപറമ്പിൽ , വർഗീസ് ഡാനിയേൽ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു