സെന്റ് മേരീസ്‌ കത്തീഡ്രലിൽ ആദ്യഫല പെരുന്നാൾ വെള്ളിയാഴ്ച

മനാമ: ബഹ്‌റൈൻ സെന്റ് മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ 2024 വർഷത്തെ ആദ്യഫല പെരുന്നാളിന്റെ ആദ്യ ഭാഗം ഒക്ടോബർ 25, വെള്ളിയാഴ്ച രാവിലെ വി. കുർബ്ബാനക്ക് ശേഷം കത്തീഡ്രലിൽ നടത്തപ്പെടുകയാണ്.രണ്ടാം ഭാഗം നവംബർ 1, വെള്ളിയാഴ്ച രാവിലെ 10 മുതൽ ബഹ്‌റൈൻ കേരളീയ സാമാജത്തിൽ വച്ച് വിവിധങ്ങളായ പരിപാടികൾ ഉൾപ്പെടുത്തി നടക്കുന്നതാണ്. ബൈബിൾ നാടകം, മെഗാ പരിചമുട്ട് കളി, ഡാൻസുകൾ, പാട്ടുകൾ, വടംവലി, രുചിയേറിയ ഭക്ഷണങ്ങൾ ഒരുക്കികൊണ്ടുള്ള സ്റ്റാളുകൾ, മെഡിക്കൽ കൗണ്ടറുകൾ, ഗെയിം സോണുകൾ എന്നിവ പരിപാടിയിൽ ക്രമീകരിച്ചിട്ടുണ്ടെന്ന് കത്തീഡ്രൽ വികാരി ഫാ സുനിൽ കുര്യൻ ബേബി, സഹ വികാരി ഫാ ജേക്കബ് തോമസ്, ഇടവക ട്രസ്റ്റി റോയി ബേബി, സെക്രട്ടറി മാത്യു എം എം, ആദ്യഫല പെരുന്നാൾ ജനറൽ കൺവീനർ എബ്രഹാം ജോർജ്ജ്, ജോയിന്റ് കൺവീനർമാരായ വിൻസെന്റ് തോമസ്, സുനിൽ ജോൺ, സെക്രട്ടറി അജു റ്റി കോശി എന്നിവർ അറിയിച്ചു.