

മനാമ : ഇംഗ്ലീഷ് കവിത രചിക്കുന്നതിൽ അസാധാരണമായ കഴിവ് തെളിയിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ഫെല്ല മെഹക്കിനെ മലർവാടി ബാലസംഘം ആദരിച്ചു.ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷനും മലർവാടി ബാലസംഘവും സയുക്തമായ് നടത്തുന്ന അവധിക്കാല കേമ്പ് ആയ സമ്മർ ഡിലൈറ്റ് സീസൺ -3 യിലെ വിദ്യാർത്ഥിനി കൂടിയാണ് ഫെല്ല മെഹക്.
മലർവാടി സെക്രട്ടറി റഷീദ സുബൈർ ഫെല്ല മെഹക്കിന് മൊമന്റോ നൽകി ആദരിച്ചു.കേമ്പ് ട്രെയിനർമാരായ ഫയാസ് ഹബീബ് അൻഷദ് കുന്നക്കാവ് എന്നിവരും മെന്റർമാരും പരിപാടിയിൽ സംബന്ധിച്ചു.







