ഒമാൻ : നാട്ടിലെ കെ പി സി സി നേതാക്കളെ തെറ്റിദ്ധരിപ്പിച്ച് സംഘടനയെ തള്ളിപ്പറഞ്ഞു പ്രവർത്തനം നടത്തിയവരെ അഡ്ഹോക് കമ്മിറ്റിയിൽ തിരുകി കയറ്റി ഗ്രൂപ്പ് സമവാക്യങ്ങളുടെ തിരുകി കയറ്റലാണ് നടക്കുന്നതെന്നും രാജിവെക്കുന്ന അഡ്ഹോക് കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.. ഒമാനിൽ നല്ല രീതിയിൽ പ്രവർത്തനം കാഴ്ചവെച്ചിരുന്ന ഒ .ഐ.സി.സി നാഷ്ണൽ കമ്മിറ്റി ഏതാനും മാസങ്ങൾക്കു മുൻപ് കെ.പി.സി.സി പിരിച്ചു വിടുകയും , പകരം അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു.. എന്നാൽ
അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചിട്ട് മാസങ്ങൾ ആയെങ്കിലും , നാളിതുവരെ കമ്മിറ്റിയുടെ സമ്പൂർണ്ണ യോഗം കൂടിയിട്ടില്ല . മാത്രമല്ല ഒരു കാര്യത്തിലും കമ്മിറ്റിക്ക് വ്യക്തമായ അഭിപ്രായമോ , തീരുമാനമോ ഇല്ല. വർഷങ്ങളോളം ഒ .ഐ.സി.സി നാഷ്ണൽ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി സ്ഥാനം വഹിക്കുകയും, നിർണ്ണായക ഘട്ടത്തിൽ സ്ഥാനം രാജിവെച്ചുകൊണ്ട് സംഘടനയെ തള്ളി പറയുകയും സമാന്തര കമ്മിറ്റി ഉണ്ടാക്കി പൊതുസമൂഹത്തിൽ ഒ .ഐ.സി.സി നാഷ്ണൽ കമ്മിറ്റി മുൻ അദ്ധ്യക്ഷൻ സിദ്ദിക്ക് ഹസ്സൻ അടക്കമുള്ളവരെ പത്ര സമ്മേളനം നടത്തി വ്യക്തിപരമായി ആക്ഷേപിക്കുകയും ചെയ്തിട്ടുള്ള ആളുകളുടെ ചട്ടുകങ്ങൾ ആയാണ് ഇപ്പോഴത്തെ അഡ്‌ഹോക്ക് കമ്മിറ്റി പ്രവർത്തിക്കുന്നതെന്നും പ്രവർത്തകർ ആരോപിച്ചു… മസ്കറ്റിലെയും , വിവിധ റീജിയണൽ കമ്മിറ്റികളിലെ നൂറുകണക്കിന് സാധാരണക്കാരായ പ്രവർത്തകരെയോ ഒരു കാര്യത്തിലും പരിഗണിക്കാതെ പ്രിയദർശിനി എന്ന പേരിൽ സമാന്തര പ്രവർത്തനങ്ങൾ നടത്തിയവരെയും ,
സംഘടനയിൽ നിന്നും വിവിധ കാരണങ്ങളാൽ പലവട്ടം അകന്നു നിന്നവരെയും ഉന്നത സ്ഥാനങ്ങളിൽ അവരോധിക്കുകയും , തീരുമാനങ്ങൾ എടുക്കുകയും , അതേസമയം മുൻ ഭാരവാഹികളെയും , പ്രവാസലോകത്തെ ആകുലതകൾക്ക് ഇടയിലും , എന്നും കോൺഗ്രസ് പ്രസ്ഥാനത്തെ നെഞ്ചോട് ചേർത്ത് പ്രവർത്തിച്ചവരെയും വെട്ടിനിരത്തികൊണ്ടുള്ള അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനത്തോട് ഒട്ടും തന്നെ യോജിക്കാൻ കഴിയില്ല..
ഒമാനിലെ മുൻകാല ഭാരവാഹികളെയും , പ്രവർത്തകരെയും അവഗണിക്കുന്നു എന്ന് മാത്രമല്ല ഇവർക്കെതിരെ സാമൂഹിക മാധ്യമങ്ങൾ വഴി വ്യക്തി അധിക്ഷേപം നടത്തുകയും പൊതു സമൂഹത്തിന് മുന്നിൽ മോശക്കാരായി ചിത്രീകരിക്കുകയും ചെയ്യുന്നതിനെതിരെ കെ.പി.സി.സി അദ്ധ്യക്ഷന് പരാതി നൽകിയിട്ടുണ്ട് .