തിരുവനന്തപുരം: 47–ആം സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ പ്രഖ്യാപിച്ചു. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകൻ മികച്ച നടനുള്ള പുരസ്കാരം നേടിയപ്പോൾ അനുരാഗകരിക്കിൻവെള്ളത്തിലെ അഭിനയത്തിന് മികച്ച നടിയായി രജീഷ വിജയൻ തിരഞ്ഞെടുക്കപ്പെട്ടു. മാൻഹോൾ ഒരുക്കിയ വിധു വിൻസെന്റിനാണ് മികച്ച സംവിധാനത്തിനുള്ള പുരസ്കാരം. മാൻഹോളാണ് മികച്ച കഥാ ചിത്രം.
മറ്റു പുരസ്കാരങ്ങൾ
മികച്ച രണ്ടാമത്തെ ചിത്രം: ഒറ്റയാൾപാത, സംവിധാനം: സന്തോഷ് ബാബു സേനൻ, സതീഷ് ബാബു സേനൻ), നിർമാണം: സന്തോഷ് ബാബു സേനൻ
മികച്ച സ്വഭാവ നടൻ: മണികണ്ഠൻ ആചാരി (കമ്മട്ടിപ്പാടം)
മികച്ച സ്വഭാവ നടി: പി. കെ. കാഞ്ചന (ഒലപ്പീപ്പി)
ജനപ്രിയ ചിത്രം: മഹേഷിന്റെ പ്രതികാരം
മികച്ച നവാഗതസംവിധായകൻ: ഷാനവാസ് കെ ബാവക്കുട്ടി (കിസ്മത്)
തിരക്കഥാകൃത്ത്: ശ്യാം പുഷ്ക്കരൻ (മഹേഷിന്റെ പ്രതികാരം)
കഥാകൃത്ത്: സലിംകുമാർ (കറുത്ത ജൂതൻ)
ഛായാഗ്രഹണം: എം. ജെ. രാധാകൃഷ്ണൻ
മികച്ച കുട്ടികളുടെ ചിത്രം: കോലുമിഠായി
സംഗീത സംവിധാനം: എം. ജയചന്ദ്രൻ (കാംബോജി)
പശ്ചാത്തല സംഗീതം: വിഷ്ണു വിജയൻ (ഗപ്പി)
ഗാനരചയിതാവ്: ഒ. എൻ. വി. കുറുപ്പ് (കാംബോജി)
പിന്നണി ഗായകൻ: സൂരജ് സന്തോഷ് (തനിയെ മിഴികൾ – ഗപ്പി)
പിന്നണി ഗായിക: കെ. എസ്. ചിത്ര (കാംബോജി)
ചിത്രസംയോജകൻ: ബി. അജിത്കുമാർ (കമ്മട്ടിപ്പാടം)
മികച്ച മേക്കപ്പ് മാൻ: എൻ. ജി. റോഷൻ (നവൽ എന്ന ജുവൽ)
മികച്ച വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ (ഗപ്പി)
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ):
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ): എം തങ്കമണി (ഒാലപ്പീപ്പി)
മികച്ച നൃത്തസംവിധായകൻ: വിനീത് (കാംബോജി)
ബാലതാരം (ആൺ): ചേതൻ ജയലാൽ (ഗപ്പി)
ബാലതാരം (പെൺ): അബേനി ആദി (കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ)
മികച്ച ലൈവ് സൗണ്ട്: ജയദേവൻ ചക്കാടത്ത് (കാടു പൂക്കുന്ന നേരം)
മികച്ച കലാസംവിധാനം: ഗോകുൽദാസ് എ.വി, എസ് നാഗരാജ് (കമ്മട്ടിപ്പാടം)
മികച്ച ശബ്ദമിശ്രണം: പ്രമോദ് തോമസ് (കാടു പൂക്കുന്ന നേരം)
മികച്ച ശബ്ദ ഡിസൈൻ: ജയദേവൻ ചക്കാടത്ത് (കാടു പൂക്കുന്ന നേരം)
മികച്ച പ്രോസസിങ് ലാബ്/കളറിസ്റ്റ്: ഹെൻറോയ് മെസിയ (കാടു പൂക്കുന്ന നേരം)
മികച്ച സിനിമാ ഗ്രന്ഥം: സിനിമ മുതൽ സിനിമ വരെ
മികച്ച സിനിമാ ലേഖനം: വെളുത്ത തിരശ്ശീലയിലെ കറുത്ത ഉടലുകൾ
പ്രശസ്ത ഒഡീഷ സംവിധായകനും ക്യാമറാമാനുമായ എ.കെ.ബിർ അധ്യക്ഷനായ പത്തംഗ ജൂറിയിൽ സംവിധായകരായ പ്രിയനന്ദനൻ, സുന്ദർദാസ്, സുദേവൻ, തിരക്കഥാകൃത്ത് പി.എഫ്.മാത്യൂസ്, നടി ശാന്തികൃഷ്ണ, സംഗീത സംവിധായകനും ഗായകനുമായ വി.ടി.മുരളി, സൗണ്ട് ഡിസൈനർ അരുൺ നമ്പ്യാർ, നിരൂപക ഡോ. മീന ടി.പിള്ള, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു(മെംബർ സെക്രട്ടറി) എന്നിവരാണുള്ളത്.