കൊച്ചി: മലയാളിയുടെ ആഘോഷങ്ങളില്‍ എന്നും സിനിമയും ഉണ്ടാകാറുണ്ട്. ഇത്തവണയും ഓണമാഘോഷിക്കാന്‍ മലയാളികള്‍ക്ക് ഒരുപിടി നല്ല ചിത്രങ്ങള്‍ റിലീസിനെത്തുന്നുണ്ട്. എന്തായാലും ഓണം തകര്‍ത്തു പൊളിയ്ക്കാന്‍ തന്നെയാണ് മലയാള സിനിമാ ലോകത്തിന്റെ തീരുമാനം. മുന്‍കാലങ്ങളില്‍ ഫെസ്റ്റിവല്‍ ബോക്സ് ഓഫീസിനെ ഭരിച്ചിരുന്നതെങ്കില്‍ കാലം മാറിയപ്പോള്‍ കളവും മാറിയിട്ടുണ്ട്. ബിഗ് ബജറ്റുകള്‍ക്കിടയിലേക്ക് ഓളമുണ്ടാക്കാതെ എത്തുന്ന കൊച്ചുചിത്രങ്ങള്‍ സർപ്രൈയിസ് ഹിറ്റായി മാറുന്നതാണ് പോയ മാസങ്ങളില്‍ കണ്ടത്. മഹേഷിന്റെ പ്രതികാരം, ആന്‍ മരിയ കലിപ്പിലാണ്, ഹാപ്പി വെഡ്ഡിംഗ് എന്നീ സിനിമകള്‍ ഇതിനുദാഹരണം.
ഇനി ഓണത്തിന്റെ അവസ്ഥയെന്താണെന്ന് നോക്കാം.മലയാളത്തില്‍ നിന്നുള്ള ഓണം റിലീസുകള്‍ ഇവയാണ്. ഒപ്പം, ഊഴം, വെല്‍കം ടു സെന്‍ട്രല്‍ ജയില്‍, കൊച്ചൗവ പൗലോ അയ്യപ്പകൊയ്ലോ, ഒരു മുത്തശിഗദ എന്നിവ. മോഹന്‍ലാലിന്റെ ഒപ്പം സെപ്തംബര്‍ ഏഴിനും ഊഴം, വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്നീ ചിത്രങ്ങള്‍ എട്ടിനും തിയറ്ററുകളിലെത്തും. ജനതാ ഗാരേജ്, ഇരുമുഖന്‍ എന്നീ റിലീസുകള്‍ സെപ്തംബര്‍ രണ്ടിനാണ്.
തെലുങ്ക് ചിത്രം ജനതാ ഗാരേജ് സെപ്തംബര്‍ രണ്ടിന് തീയറ്ററുകളിലെത്തും. ജനതാ ഗാരേജ് മലയാളം പതിപ്പാണ് കേരളത്തില്‍ റിലീസ് ചെയ്യുന്നത്. മോഹന്‍ലാല്‍ മാസ് ലുക്കില്‍ എത്തുന്ന ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറും ഉണ്ണി മുകുന്ദനും കേന്ദ്ര കഥാപാത്രങ്ങളാണ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഒപ്പം മോഹന്‍ലാലിന്റെ തിരുവോണം റിലീസാണ്. ഏതാണ്ട് ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മലയാളത്തില്‍ ചിത്രീകരിച്ച ഒരു മോഹന്‍ലാല്‍ ചിത്രം റിലീസിനെത്തുന്നത്.
മെമ്മറീസ് നേടിയ വിജയം ആവര്‍ത്തിക്കാന്‍ പൃഥ്വിരാജും ജീത്തുജോസഫും ഒരുമിക്കുന്ന റിവഞ്ച് ത്രില്ലറാണ് ഊഴം. സൂര്യ എന്ന നായകന്റെ പ്രതികാര കഥയാണ് ചിത്രംദിലീപിന്റെ ഉത്സവകാല ചിത്രങ്ങളിലൊന്നായാണ് വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ വരുന്നത്. സെന്‍ട്രല്‍ ജയിലിനെ വീടായി കാണുന്ന നായകനെയാണ് സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ദിലീപ് അവതരിപ്പിക്കുന്നത്. ജയില്‍വിട്ടു പുറത്തുപോകാന്‍ ആഗ്രഹിക്കാത്ത ഉണ്ണിക്കുട്ടന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ്‌അവതരിപ്പിക്കുന്നത്. ജയിലില്‍ നിന്ന് പുറത്തുപോയാല്‍ എത്രയും വേഗം തിരികെ അഴികള്‍ക്കുള്ളിലെത്താനാണ് ഇയാളുടെ ആഗ്രഹം. രാധിക എന്ന നായികാ കഥാപാത്രമാണ് വേദിക. ശൃംഗാരവേലന് ശേഷം ദിലീപും വേദികയും ഒരുമിക്കുന്ന ചിത്രവുമാണ് വെല്‍കം ടു സെന്‍ട്രല്‍ ജയില്‍.ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ഒരു മുത്തശിഗദ മുത്തശിമാരുടെ ജീവിതത്തിലൂടെയാണ് കഥ പറയുന്നത്. വിനീത് ശ്രീനിവാസന്‍ ഈ സിനിമയില്‍ പ്രധാന വേഷത്തിലുണ്ട്കുഞ്ചാക്കോ ബോബനും മാസ്റ്റര്‍ രുദ്രാക്ഷും അഭിനയിച്ച കൊച്ചൗവാ പൗലോ അയ്യപ്പകൊയ്ലോ സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ചിത്രമാണ്. മലയാളത്തിലെ പ്രിയ ബാനറുകളൊന്നായ ഉദയാ പിക്ചേഴ്സ് വീണ്ടും നിര്‍മ്മാണ രംഗത്തെത്തുന്ന ചിത്രം കൂടിയാണ് കെപിഎസി. ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ഒരേ മുഖം എന്ന ചിത്രവും ഓണം റിലീസാണ്.
വിക്രം നായകനായ ബിഗ് ബജറ്റ് തമിഴ് ചിത്രം ഇരുമുഖനുമെത്തും. നയന്‍താരയും നിത്യാ മേനോനും നായികമാരാകുന്ന ഇരുമുഖനില്‍ രണ്ട് റോളുകളിലാണ് വിക്രം. നായകനും വില്ലന്‍ സ്വഭാവമുള്ള ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രവും. ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമ സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ്.ധനുഷും കീര്‍ത്തി സുരേഷും മുഖ്യവേഷങ്ങളിലെത്തുന്ന തോടരി സെപ്തംബര്‍ ആദ്യവാരമെത്തും. ഒരു ട്രെയിനില്‍ അരങ്ങേറുന്ന സംഭവ വികാസങ്ങളാണ് തൊടരിയുടെ പ്രമേയം. സോനാക്ഷി സിന്‍ഹ നായികയാകുന്ന ഏ ആര്‍ മുരുഗദോസ് ചിത്രം അകിരയാണ് ബോളിവുഡില്‍ നിന്നുള്ള റിലീസ്.അച്ചം യെമ്ബദ് മദയമെടാ എന്ന ഗൗതം മേനോന്‍ ചിത്രം സെപ്തംബര്‍ റിലീസാണ്. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഫഹദ് ഫാസില്‍ എന്നിവരുടെ ചിത്രങ്ങൾ ഓണത്തിന് ഇല്ല.