ബഹ്‌റൈൻ : സാമ്പത്തിക വികസന ബോർഡ് (EDB) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഖാലിദ് ഹുമൈദാന്റെ സാന്നിധ്യത്തിൽ ധനകാര്യ-ദേശീയ സാമ്പത്തിക മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ ഇന്ത്യൻ വിദേശകാര്യ, പാർലമെന്ററി കാര്യ സഹമന്ത്രി ശ്രീ വി. മുരളീധരനെ സ്വീകരിച്ചു.ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ള വികസിത സഹകരണത്തെ ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രി പ്രശംസിച്ചു, പ്രത്യേകിച്ച് സാമ്പത്തിക, നിക്ഷേപ മേഖലയിൽ. കൂടിക്കാഴ്ചയിൽ, ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും സഹകരണം വിപുലീകരിക്കുന്നതിനുമുള്ള പരസ്പര താൽപര്യം അദ്ദേഹം വ്യക്തമാക്ക. പ്രധാന സമ്പത് വ്യവസ്ഥയും , സാമ്പത്തിക വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.