ബഹ്‌റൈൻ : അറബ് ലീഗിൽ ചേർന്ന അറബ് ലീഗിന്റെ എക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിന്റെ 111-ാമത് റെഗുലർ യോഗത്തിൽ ബഹ്‌റൈൻ പ്രതിനിധി സംഘത്തെ ധനകാര്യ മന്ത്രിയെ പ്രതിനിധീകരിച്ച് സാമ്പത്തിക കാര്യ ദേശീയ സാമ്പത്തിക കാര്യ അണ്ടർസെക്രട്ടറി യൂസഫ് അബ്ദുല്ല ഹുമൂദ് പങ്കെടുത്തു
ഈജിപ്തിലെ കെയ്‌റോയിലുള്ള സെക്രട്ടേറിയറ്റ് ജനറൽ ആസ്ഥാനതാണു യോഗം നടന്നത് .110-ാം സെഷനിലെ പ്രമേയങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച റിപ്പോർട്ട്, അറബ് രാജ്യങ്ങളിലെ നിക്ഷേപം, അറബ് ഭക്ഷ്യസുരക്ഷാ തന്ത്രം നവീകരിക്കൽ, അറബ് ഭക്ഷ്യ വിപണി സൃഷ്ടിക്കൽ, അറബ് സ്വതന്ത്ര വ്യാപാര മേഖല, അറബ് കസ്റ്റംസ് യൂണിയൻ. തുടങ്ങിയ സാമ്പത്തിക സാമൂഹിക വിഷയങ്ങൾ യോഗം ചർച്ച ചെയ്തു.
സാമ്പത്തിക സമന്വയം കൈവരിക്കുന്നതിന് അറബ് മേഖലയുടെ സാമ്പത്തിക, സാമൂഹിക, വികസന മേഖലകളുമായി ബന്ധപ്പെട്ട നിരവധി ശുപാർശകളും പ്രമേയങ്ങളും സ്വീകരിക്കുന്നതിലും ചർച്ചകൾ നടന്നു . സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന മുപ്പത്തിരണ്ടാം റെഗുലർ സെഷനിൽ ഉച്ചകോടി തലത്തിൽ അറബ് ലീഗിന് സമർപ്പിച്ച സാമ്പത്തിക സാമൂഹിക ഫയലും അംഗീകാരം നൽകി