ജാഗ്രത;ചില കേക്കുകളിൽ ക്യാൻസറിന് കാരണമാകുന്ന ചേരുവകൾ ഉണ്ടെന്ന് കണ്ടെത്തൽ

കർണാടക :ബേക്കറികളിൽ തയ്യാറാക്കുന്ന കേക്കുകളിൽ ക്യാൻസറിന് കാരണമാകുന്ന ചേരുവകൾ ഉണ്ടെന്ന് കണ്ടെത്തലുമായി കർണാടകയിലെ ഭക്ഷ്യ സുരക്ഷാ വിഭാഗം. റെഡ് വെൽവെറ്റ്, ബ്ലാക്ക് ഫോറസ്റ്റ് കേക്കുകളിൽ കൂടുതലും കൃത്രിമ ചായങ്ങളായ അല്ലുറ റെഡ്, സൺസെറ്റ് യെല്ലോ എഫ്‌സിഎഫ്, പോൺസോ 4 ആർ, ടാർട്രാസൈൻ, കാർമോയ്‌സിൻ തുടങ്ങിയവയാണ് ചേർക്കുന്നത്. ഇത് പലപ്പോഴും കാര്യമായ ആരോഗ്യപരമായ അപകടങ്ങൾ ഉണ്ടാക്കുന്നതായും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.235 കേക്ക് സാമ്പിളുകളിൽ 223 എണ്ണവും ഉപഭോഗത്തിന് സുരക്ഷിതമാണെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ കണ്ടെത്തി, 12 സാമ്പിളുകളിൽ ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ബംഗളൂരുവിലെ നിരവധി ബേക്കറികളിലെ കേക്കുകളിൽ നടത്തിയ പരിശോധനയിലായിരുന്നു കണ്ടെത്തൽ