ഒമാൻ : മസ്കത്ത് നഗരത്തിന്റെ സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായാണ് പുതിയ നിയമം ഏർപെടുത്തുന്നതു . ഇതനുസരിച്ചു മുനിസിപ്പാലിറ്റിയുടെ നിർദ്ദേശം അവഗണിക്കുന്നവർക്കെതിരെ 50 മുതൽ 5000 റിയാൽവരെ പിഴയും ഒരു ദിവസം മുതൽ ആറുമാസം വരെ തടവും ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു . മസ്കത്ത് മുനിസിപ്പാലിറ്റി നിയമത്തിലെ ആർട്ടിക്കിൾ നമ്പർ 14 അനുസരിച്ചാണ് പിഴ ഏർപ്പെടുത്തുന്നത് . ബാൽക്കണിയിൽ വസ്ത്രങ്ങൾ ഇടുമ്പോൾ പുറത്തുനിന്നും കാണാത്ത വിധം മറച്ചിരിക്കണമെന്നും മൂന്നിൽ കൂടുതൽ റെസിഡൻഷ്യൽ യൂണിറ്റുകളുള്ള ബഹുനില കെട്ടിടത്തിൽ ഓരോ യൂണിറ്റിനും വസ്ത്രങ്ങൾ ഉണക്കാനുള്ള ഒരു ബാൽക്കണി നൽകണമെന്നും അധികൃതർ നിർദേശിച്ചു.