മസ്കറ്റ് : വിദേശികൾക്കും വിനോദസഞ്ചാരികൾക്കും രാജ്യത്തെ താമസ സമയത്ത് ലഭിച്ച പിഴകൾ ഇനി ഓൺലൈൻനായി അടക്കാം. ഇതുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് സേവനസംവിധാനം നിലവിൽ വന്നതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.വിസ, റസിഡന്റ് വിസ കാലാവധി കഴിഞ്ഞവർക്കും ഗതാഗത പിഴകൾ ഉള്ളവർക്കുംഓൺലൈൻനായി പണമടക്കാൻ സാധിക്കും. നിലവിൽ വിമാനത്താവളത്തിലാണ് പിഴയടക്കാൻ സംവിധാനമുള്ളത്. രാജ്യത്തിനു പുറത്തേക്ക് പോകുന്ന വിദേശികളുടെ യാത്രാനടപടികൾ സുഗമമാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നടപടിയെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. www.rop.gov.om വെബ്സൈറ്റിൽ ഇലക്ട്രോണിക് ഫോറം പൂരിപ്പിച്ചശേഷം പിഴയടക്കുകയാണ് വേണ്ടത്.പണം അടച്ചതിനുശേഷം റെസീപ്റ്റ് പ്രിൻറ് എടുക്കുകയും വേണം. പിഴയടച്ചവർക്ക് നേരിട്ട് പാസ്പോർട്ട് കൗണ്ടറുകളിലേക്കോ/ഇ-ഗേറ്റ് കൗണ്ടറുകളിലേക്കോ പോയി ഡിപ്പാർച്ചർ നടപടികൾ പൂർത്തിയാക്കാം.