മനാമ സൂഖിൽ തീപിടുത്തം

മനാമ : ബഹ്റൈൻ തലസ്ഥാനമായ മനാമയിലെ ഓൾഡ് മനാമ മാർക്കറ്റിൽ വൻ തീപിടിത്തം. ബഹ്‌റൈൻ സമയം ഇന്ന് വൈകുന്നേരം നാലുമണിക്ക് ശേഷം തീപിടുത്തം ഉണ്ടായതു . തീപിടുത്തത്തിൽ നിരവധി കടകൾ കത്തി നശിച്ചു . സിവിൽ ഡിഫൻസ് തീയണക്കാനുള്ള ശ്രമം തുടരുന്നു. സൂഖിലെ സിറ്റി മാക്സ് ഷോപ്പിന് പിന്നിലുളള മാളിനാണ് തീപിടിച്ചത്.തുടർന്ന് അടുത്തടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് തീ പടരുകയായിരുന്നു.മലയാളികൾ ഉൾപ്പെടെ ഉള്ള നിരവധി പേരുടെ പല വ്യാപാര സ്ഥാപനങ്ങളും പൂർണ്ണമായും കത്തിനശിച്ചിട്ടുണ്ട്.നിലവിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.