തീപിടുത്തം നിയന്ത്രണ വിധേയം : ദുബായ്

യൂ എ ഇ : ദുബൈയിലെ ജബൽഅലി തുറമുഖത്ത് ഇന്ന് പുലർച്ചെയുണ്ടായ തീപിടിത്തം പൂർണമായും നിയന്ത്രണവിധേയമായി എന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. യു എ ഇ സമയം രാത്രി പന്ത്രണ്ടിന് ശേഷമാണ് തീപിടിത്തമുണ്ടായത്. ശബ്ദത്തോടെ തീപടർന്നത് നഗരവാസികളെ ഏറെ നേരം ആശങ്കയിലാക്കിയിരുന്നു .
തുറമുഖത്തിനടുത്ത് നങ്കൂരമിട്ട ചെറു ചരക്കുകപ്പലിലെ കണ്ടയിനറിൽ നിന്നാണ് തീപടർന്നത്. 40 മിനിറ്റിനകം തീ നിയന്ത്രിക്കാൻ കഴിഞ്ഞുവെന്ന് ദുബൈ മീഡിയ ഓഫീസ് ട്വീറ്റ് ചെയ്തു. പരിക്കോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല .