റിയാദ്. സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി വെടിക്കെട്ട്, വ്യോമ, നാവിക, സൈനിക ഷോകൾ, സംഗീതകച്ചേരികൾ തുടങ്ങി വിപുലമായ പരിപാടികൾ അവതരിപ്പിക്കും. ദേശീയ ദിനത്തിന്റെ നിറങ്ങളിൽ തിളങ്ങുന്ന വീടിന്റെ ആകാശം എന്ന വാക്കിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വെടിക്കെട്ട് അരങ്ങേറും. തബൂക്ക്, ജിദ്ദ, തായിഫ്, അൽ അഹ്സ, ഉനൈസ, ഹഫ്ർ അൽ ബാതിൻ, ദമാം ഉൾപ്പെടെ 18 സ്ഥലങ്ങളിലാണ് വെടിക്കെട്ട്.
റിയാദ്, ജിദ്ദ, ഖോബാർ, ദമാം, ജുബൈൽ, അൽ അഹ്സ, ത്വായിഫ്, തബൂക്ക്, അബഹ, സാറത് ഉബൈദ, തംനിയ, ഖമീസ് മുഷൈത് തുടങ്ങിയ നഗരങ്ങളിൽ ‘സല്യൂട്ട് ടു ദ നേഷൻ’ എന്ന പേരിൽ വ്യോമ, കടൽ, സൈനിക പ്രദർശനങ്ങൾ നടക്കും. ഇൗ മാസം 26 വരെയായിരിക്കും വ്യോമ, നാവിക, സൈനിക പ്രദർശനങ്ങൾ അരങ്ങേറുക. 26 വരെ ജിദ്ദയിലും അൽ ഖോബറിലും മറൈൻ ഷോകളും 21 മുതൽ 24 വരെ റിയാദിലും ജിദ്ദയിലും സൈനിക പ്രദർശനങ്ങളും നടക്കും.
സംഗീത പരിപാടികൾ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി ഖസിമിൽ 22നും പ്രിൻസ് അബ്ദുല്ല ബിൻ ജലാവി സ്പോർട്സ് സിറ്റി അൽ അഹ്സയിൽ 23നും തലാൽ അൽ മദ്ദ തിയറ്റർ (അൽ മുഫ്താഹ), അബഹയിൽ 24നും നടക്കും. കൂടാതെ തലസ്ഥാന നഗരിയായ റിയാദിൽ 23 അബൂബക്കർ സാലിം തിയേറ്ററിലും ജിദ്ദ പഞ്ച് മാർക്ക് തിയേറ്റർ 24നും അരങ്ങേറും. മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് സ്പോർട്സ് സിറ്റിയിൽ 23നും ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയിലെ കിങ് അബ്ദുല്ല സിവിലൈസേഷൻ സെന്ററിൽ 21നും സംഗീത പരിപാട അരങ്ങേറും.
21 മുതൽ 24 വരെ റിയാദ് ഗ്രാസി പാർക്ക്, ജിദ്ദ പ്രിൻസ് മജിദ് പാർക്ക്, ദമാം കിങ് അബ്ദുല്ല പാർക്ക് വാട്ടർഫ്രണ്ട്, ബുറൈദ കിങ് ഖാലിദ് പാർക്ക്, അൽ ജൗഫ് അൽ നഖീൽ പാർക്ക്, തബൂക്ക് പ്രിൻസ് ഫഹദ് ബിൻ സുൽത്താൻ പാർക്ക്, സമ അബഹ ഇവന്റ്, ഹായിൽ അൽ മഗ്വ പാർക്ക്, അൽ ബഹ പാർക്ക് എന്നിവിടങ്ങളിൽ ഉത്സവങ്ങളും അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു.