മസ്കറ്റിൽ നിന്നും 200 പേർ ആദ്യ ആഴ്ച കേരളത്തിൽ എത്തിച്ചേരും

മസ്​കറ്റ് : ഇപ്പോഴത്തെ വിമാന സമയക്രമം അനുസരിച് മെയ് 9ന് ആയിരിക്കും മസ്കറ്റിൽ നിന്നും ആദ്യ വിമാനം പുറപ്പെടുക , ആദ്യ ഘട്ടത്തിൽ രോഗികൾ, കുടുങ്ങിക്കിടക്കുന്ന അടിയന്തരമായി നാട്ടിലെത്തേണ്ടവർ,ഗർഭിണികൾ, പ്രായമായവർ എന്നിവരുമായാണ് വിമാനം പുറപ്പെടുക , കൊച്ചിയിലേക്കായിരിക്കും ആദ്യ വിമാനം, തുടർന്ന് മെയ് 12 ന് മസ്കറ്റിൽ നിന്നും ചെന്നൈലേക്കും 200 പേരേ കൊണ്ടുപോകും. അടുത്ത ആഴ്ച 400 പേർ ആയിരിക്കും ആദ്യആഴ്ച ഒമാനിൽ നിന്നും ഇന്ത്യയിൽ എത്തുക.

എംബസിയിൽ രജിസ്​റ്റർ ചെയ്യണം

നാട്ടിലേക്ക്​ മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾ അടിയന്തിരമായി എംബസിയിൽ രജിസ്​റ്റർ ചെയ്യണം. കേന്ദ്ര സർക്കാറി​ന്റെ പുതിയ തീരുമാന പ്രകാരം വിദേശ രാജ്യങ്ങളിൽ കുടുങ്ങികിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഇൗ മാസം ഏഴിനാണ്​ ആരംഭിക്കുക. വിമാനങ്ങളും നാവികസേനാ കപ്പലുകളും ഉപയോഗപ്പെടുത്തിയാണ്​ മടക്കയാത്ര ഒരുക്കുക. ആദ്യ ഘട്ടത്തിൽ വിമാനം വഴി ആയിരിക്കും പ്രവാസികളെ നാട്ടിൽ എത്തിക്കുക. ഇപ്പോൾ ലഭ്യ മാകുന്ന വിവരം അനുസരിച് ഏഴാംതീയതി ദുബായിൽ നിന്നും ആദ്യ വിമാനം അബുദാബിയിൽ നിന്നും കൊച്ചിക്കു പറക്കും , അന്ന് തന്നെ ദുബായിൽ നിന്ന് കോഴിക്കോട്ടേക്കും ഒരു വിമാനം പറക്കും, ഖത്തറിൽനിന്നും സൗദിയിൽ നിന്നും ഓരോ വിമാനങ്ങളും ആദ്യ ദിനം പറക്കും. 800 പേരാണ് ആദ്യദിനത്തിൽ കേരളത്തിൽ എത്തുക. കോവിട് പ്രാഥമിക പരിശോധനക്ക് ശേഷമാണോ വിമാനത്തിൽ കയറ്റുക എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല , എന്നാൽ സ്വന്തം ആരോഗ്യത്തെ കുറിച്ചുള്ള ഒരു സത്യവാങ് ഫോറം പൂരിപ്പിച്ചു നൽകേണ്ടിവരും .

ഞായറാഴ്​ച വരെയുള്ള കണക്കനുസരിച്ച് നോർക്കയിൽ ഒമാനിൽ നിന്ന് മാത്രം ഏതാണ്ട്​ 22000ത്തോളം മലയാളികൾ നാട്ടിലേക്ക്​ മടങ്ങാൻ രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​. എംബസിയിലും ഏതാണ്ട്​ സമാന എണ്ണം ആളുകൾ രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​. നിലവിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം എംബസിയിൽ രജിസ്​റ്റർ ചെയ്​ത എല്ലാവർക്കും നാട്ടിലേക്ക്​ മടങ്ങാൻ അവസരം ലഭിക്കാൻ സാധ്യതയില്ല.

എംബസിയിൽ രജിസ്​റ്റർ ചെയ്യുന്നവർ നാട്ടിലെത്തിയാൽ 14 ദിവസം ക്വാറൻറീനിൽ കഴിയാൻ സന്നദ്ധമാണെന്നും സർക്കാരിന്റെയും എംബസിയുടെയും വിമാന ജീവനക്കാരുടെയും ആരോഗ്യപ്രവർത്തകരുടെയും നിർദേശങ്ങൾ പാലിക്കാൻ ബാധ്യസ്ഥനാണെന്നും ഗൂഗിൾ ഫോമിൽ നൽകിയ സത്യവാംങ്മൂലം വഴി ഉറപ്പുനൽകണം.

പേര്, വയസ്സ്, പാസ്‌പോർട്ട് നമ്പർ, യാത്രക്കുള്ള കാരണം, സംസ്ഥാനം, നാട്ടിലെ പൂർണ മേൽവിലാസം, ഒമാനിലെ ഫോൺ നമ്പർ, ഇന്ത്യയിലെ ഫോൺ നമ്പർ, കോവിഡ് സ്​റ്റാറ്റസ്​, ഹോം സിറ്റി, സമീപത്തുള്ള അന്താരാഷ്​ട്ര വിമാനത്താവളം, ഒമാനിലെ മേൽവിലാസം, ഇ മെയിൽ, വിസ കാലാവധി, ഒമാൻ റസിഡന്റ് കാർഡ് നമ്പർ, വിസ നമ്പർ, ജോലി എന്നീ വിവരങ്ങളാണ്​ വെബ്​സൈറ്റിൽ നൽകേണ്ടത്​.

കോവിഡ്​ വിഷയത്തിൽ മസ്​കത്ത്​ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്​ മുഴുവൻ സമയ ഹെൽപ്​ലൈൻ സജ്ജമാക്കിയിട്ടുണ്ട്​. കോൺസുലാർ – 24695981 / (cons.muscat@mea.gov.in); കമ്മ്യൂണിറ്റി വെൽഫെയർ – 80071234 (ടോൾഫ്രീ) / 96568908 / (cw.muscat@mea.gov.in); എല്ലാ അന്വേഷണങ്ങൾക്കും -968 93577979 (വാട്ട്​സ്​ആപ്പ്​).

എംബസി രജിസ്​ട്രേഷനുള്ള ഗൂഗിൾ ഫോം ലിങ്ക് …..https://docs.google.com/forms/d/e/1FAIpQLSfh_FmNRLorssEjf5w0ciMc0TgxjOuF…

ഇന്ന് പുതിയ 98 കോവിഡ് കേസുകൾ ( മെയ് -5)
മസ്​കറ്റ് : ഒമാനിൽ 98 – പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 2,735-ആയി. ഇന്ന് രോഗം സ്​ഥിരീകരിച്ചവരിൽ 56 -പേർ വിദേശികളും 42 പേർ സ്വദേശികളുമാണ്. രോഗമുക്​തരായവരുടെ എണ്ണം 858 ആയി ഉയർന്നിട്ടുണ്ട്​, ഇന്ന് മാത്രം 42 പേർ രോഗമുക്തരായിട്ടുണ്ട്. ഇതുവരെ കോവിഡ്​ ബാധിച്ചു മരിച്ചവർ 12 പേരാണ് ഇതിൽ എട്ടുപേരും വിദേശികൾ ആണ്.