ബഹ്‌റൈൻ : ആരോഗ്യ മേഖലയിലെ സേവനങ്ങൾ മാനിച്ചും മനുഷ്യത്വപരമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് ബഹ്‌റൈൻ കേരളീയ സമാജം നൽകുന്ന പ്രഥമ “ആരോഗ്യ മിത്രം” പുരസ്കാരം പ്രശസ്ത ക്യാൻസർ വിദഗ്ധൻ ഡോക്ടർ വി പി ഗംഗാധരൻ അർഹനായി. സമാജത്തിൽ നടന്ന വാർത്ത സമ്മേളനത്തിൽ പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും അറിയിച്ചു.
ഒക്ടോബർ നാലിന് കേരളീയ സമാജത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ അദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിക്കും.
ചടങ്ങിൽ ബി കെ എസ് ക്യാൻസർ അസിസ്റ്റന്റ് ഫോറത്തിന്റെ ഉത്ഘാടനവും ഡോക്ടർ വി പി ഗംഗാധരൻ നിർവഹിക്കും.
സാധാരണക്കാരായ ക്യാൻസർ രോഗികൾക്ക് വേണ്ട നിർദേശങ്ങൾ വളരെ വേഗത്തിലും ശരിയായ രീതിയിൽ നൽകുക എന്ന ലക്ഷ്യമിട്ടാണ് ബി കെ എസ് ക്യാൻസർ അസിസ്റ്റന്റ് ഫോറത്തിന്റെ പ്രവർത്തനം ലക്ഷ്യമിടുന്നതെന്നും സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള അറിയിച്ചു
.കൂടാതെ അഞ്ചിന് പുലർച്ചെ അഞ്ചുമണിക്ക് വിജയദശമി ദിനത്തിൽ ഡോ : വി പി ഗംഗാധരനും പത്നിയും പ്രശസ്ത ക്യാൻസർ മായ ഡോക്ടർ ചിത്രതാരയും കുട്ടികളെ എഴുതിനിരുത്തും. കൂടാതെ ഡോ ബിപി ഗംഗാധരനെയും ഡോക്ടർ ചിത്രതാരയും നേരിട്ട് കാണുവാനായി കാൻസർ രോഗികൾക്ക് അവസരം ഒരുക്കുമെന്ന് സമാജം ഭരണസമിതി അറിയിച്ചു. ഇതിനായി ഒക്ടോബർ 4, 5 തീയതികളിൽ മുൻകൂട്ട് രജിസ്റ്റർ ചെയ്യുന്നവർക്ക് മെഡിക്കൽ റിപ്പോർട്ട് സഹിതം അനുവദിക്കുന്ന സമയത്ത് ബഹ്‌റൈൻ കേരളീയ സമാജം രവി പിള്ള ഹാളിൽ എത്താവുന്നതാണ്. രജിസ്ട്രേഷനായി സമാജം പ്രസിഡന്റ് രാധാകൃഷ്ണപിള്ള(39691590).സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ(39617620). വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്(39449287).ചാരിറ്റി കമ്മിറ്റി കൺവീനർ കെടി സലീം(33750999),സമാജം ഓഫീസുമായി(17251878) ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.