ഒമാൻ :പൂർണ്ണമായി പരിവർത്തനം ചെയ്യപ്പെട്ട ആദ്യത്തെ ബോയിങ് 737-800 ഒമാൻ എയർ ചരക്കുവിമാനം വരും ദിവസങ്ങളിൽ ഓമനിലെത്തും.3,750 കിലോമീറ്റർ ദൂരത്തേക്ക് 23.9 ടൺ വരെ സാധനങ്ങൾ കൊണ്ടുപോകാനുള്ള കഴിവിനൊപ്പം, ഒമാന്റെ വളരുന്ന ചരക്ക് ഉപഭോക്തൃ അടിത്തറയിലേക്ക് മികച്ചൊരു കൂടിച്ചേരൽ ആകാനും ഒമാൻ എയർ ന്റെ ഈ ചരക്കു വിമാനത്തിന് സാധിക്കും.ഇത് കൂടുതൽ ഉപഭോക്താക്കളെ സേവിക്കാനും ഞങ്ങളുടെ വളർച്ചയെ പിന്തുണയ്ക്കാനും ഞങ്ങളെ സഹായിക്കുന്നു എന്നും ഒമാൻ എയർ ട്വീറ്റ് ചെയ്തു.