മസ്‌കത്ത്∙ ഒമാനില്‍ നിന്നുള്ള മത്സ്യ കയറ്റുമതിക്ക് അടുത്ത മാസം ഒന്ന് മുതല്‍ നിരോധനം ഏര്‍പ്പെടുത്തി. ആറിനം മത്സ്യങ്ങളുടെ കയറ്റുമതിയാണ് കാര്‍ഷിക ഫിഷറീസ് മന്ത്രാലയം നിരോധിച്ചത്. ആഗസ്ത് 31 വരെയാണ് വിലക്ക്.
അയക്കൂറ, ചൂര, ഹമോര്‍, യെല്‌ളോഫിന്‍ ട്യൂണ, എംപറര്‍ മത്സ്യങ്ങളുടെ കയറ്റുമതിയാണ് നിരോധിച്ചത്. വേനലും റമസാന്‍ വിപണിയും കണക്കിലെടുത്താണ് തീരുമാനം. മത്സ്യബന്ധന കുറവുള്ള ഈ സമയത്ത് ആവശ്യം ഏറെയായിരിക്കുമെന്നത് കണക്കിലെടുത്താണ് നിരോധം ഏര്‍പ്പെടുത്തിയത്. അല്‍ അഷ്‌കാലി, ക്യൂന്‍ ഫിഷ് തുടങ്ങി അഞ്ചിനം മത്സ്യങ്ങളുടെ കയറ്റുമതി ഭാഗികമായും നിരോധിച്ചിട്ടുണ്ട്.
എന്നാല്‍, ഒമാനില്‍ നിന്നുള്ള മത്സ്യവരവിനെ ഏറെ ആശ്രയിക്കുന്ന യുഎഇ വിപണിയില്‍ ഇത് ഏറെ പ്രയാസം സൃഷ്ടിച്ചേക്കും. കഴിഞ്ഞ വര്‍ഷങ്ങളിലും വിവിധ ഘട്ടങ്ങളിലായി മത്സ്യ കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.