ഫിത്‍യാൻ സ്പോർട്സ് ടീo കളത്തിലിറങ്ങി

മനാമ: അംഗങ്ങളുടെ കായികാഭിരുചികളെ പ്രോത്സാഹിപ്പിക്കാനായി അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം പുതുതായി രൂപീകരിച്ച “ഫിത്‍യാൻ സ്പോർട്ട്സ് ടീo” പ്രവർത്തനമാരംഭിച്ചു.ബുദയ്യ ബീച്ച് സൈഡ് ഗാർഡനിൽ സെന്റർ പ്രസിഡന്റ് ടി.പി. അബ്ദുൽ അസീസ് ഉൽഘാടനം നിർവഹിച്ച ചടങ്ങിൽ മുതിർന്ന മെമ്പർമാരായ ഹംസ റോയൽ, എം.എം. രിസാലുദ്ദീൻ , മുജീബ് നൂഹ്, റഷീദ് മാഹി, ഗഫൂർ എം.ഇ.എസ്. എന്നിവർ സന്നിഹിതരായിരുന്നു.സുഹാദ് ബിൻ സുബൈർ, സാദിഖ് ബിൻ യഹ്യാ, സലാം ചങ്ങരം ചോല, ഫഖ്‌റുദ്ദീൻ അലി അഹമ്മദ്, സജ്ജാദ് ബിൻ അബ്ദു റസാഖ്, ഷംസീർ ഓ.വി. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.ഡോക്ടർ ഷകീൽ നയിച്ച വാം അപ്പ് സെഷൻ ശേഷം ഫുട്ബാൾ, നീന്തൽ തുടങ്ങിയ വിവിധ കായിക ഇനങ്ങളിൽ അംഗങ്ങൾ വ്യാപൃതരായി.ബിനു ഇസ്മായിൽ, സലിം അക്ബർ, ഷബീർ ഉമുൽഹസ്സം, തൗസീഫ് അശ്റഫ് സുഹൈൽ ബിൻ സുബൈർ, സയ്യിദ് മുഹമ്മദ് ഹംറാസ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.