ബഹ്റൈൻ : ഒരു സ്പോൺസറിന്റെ കൂടെ നിന്നുകൊണ്ട് മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിന് അനുവദിക്കുന്ന ഫ്ലെക്സിബിൾ പെർമിറ്റ് സംവിധാനത്തിന് മന്ത്രിസഭാ യോഗം അനുമതി നൽകി , പ്രധാനമന്ത്രി പ്രിൻസ് സൽമാൻ അൽഖലീഫയുടെ അധ്യക്ഷതയിൽ യോഗമാണ് തീരുമാനം ആയതു , പ്രതിമാസം രണ്ടായിരം ഫ്ലെക്സി വർക് പെർമിറ്റുകൾ കളും ഹോസ്പിറ്റാലിറ്റി വർക് പെര്‍മിറ്റുകളുമാണ് അനുവദിക്കുക , ഫ്ലെക്സിബിൾ പെർമിറ്റ് നേടുന്നവർക്ക് തൊഴിലാളിയുടെ അടങ്ങിയ പ്രത്യേക കാർഡും അനുവദിക്കും , രണ്ടുവര്‍ഷമാണ് ഫ്ലെക്സിബിൾ പെര്‍മിറ്റിന്റെ കാലാവധി