മസ്കറ്റിൽനിന്നും കൊച്ചിയിലേക്കുള്ള ആദ്യ വിമാനം പുറപെട്ടു

മസ്​കറ്റ് : ഒമാനിൽ കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനായുള്ള വന്ദേ ഭാരത് ദൗത്യത്തിന് ഒമാനിൽ തുടക്കമായി, ദുബായ്, ബഹ്‌റൈൻ അടക്കം ഇന്നലെ വിമാനങ്ങൾ നാട്ടിലേക്ക് പറന്നെകിലും, ഷെഡ്യൂൾ അനുസരിച് ഒമാനിൽ നിന്നും ആദ്യത്തെ വിമാനം ഇന്ന് വൈകുന്നേരം 5.30നാണ് പുറപ്പെട്ടത്.177 മുതിർന്നവരും നാല്​ കൈക്കുഞ്ഞുങ്ങളുമാണ്​ വിമാനത്തിലെ യാത്രക്കാരായി ഉള്ളത്​. യാത്രക്കാരിൽ 77 പേർ അടിയന്തിര ചികിത്സ ആവശ്യമുള്ളവരാണ്​. ഗർഭിണികളും വയോധികരുമായി 48 പേരും ഉണ്ട്​. ജോലി നഷ്​ടപ്പെട്ടതടക്കം പ്രയാസങ്ങളിൽ പെട്ട 22 തൊഴിലാളികളുമാണ്​ ആദ്യ വിമാനത്തിലെ മറ്റ്‌ യാത്രക്കാർ. തെർമൽ പരിശോധനകൾ നടത്തിയാണ്​ യാത്രക്കാരെ വിമാനത്തിൽ കയറ്റിയത്.യാത്രക്കാർക്കായി സാനിറ്റൈസർ, ഗ്ലൗസ്​, സ്​നാക്​സ്​ തുടങ്ങിയ സാധനങ്ങൾ അടങ്ങിയ കിറ്റുകൾ ഇന്ത്യൻ എംബസ്സിയുടെ സഹകരണത്തോടെ കെ.എം.സി.സി വിതരണം ചെയ്​തു. എംബസി ഉദ്യോഗസ്​ഥർക്ക്​ ഒപ്പം കെ.എം സി.സി സന്നദ്ധ പ്രവർത്തകരും യാത്രക്കാരെ സഹായിക്കാനായി എത്തിയിരുന്നു. വരും ദിവസങ്ങളിൽ മസ്കറ്റിൽ നിന്നും കൂടുതൽ വിമാനങ്ങൾ കേരളത്തിലേക്ക് ഉണ്ടാകുമെന്നും ഒമാനിലെ ഇന്ത്യൻ സ്ഥാനപതി മുന്നു മഹാവർ പറഞ്ഞു.