ബഹ്റൈൻ : കുറഞ്ഞ തുകക്ക് വിമാനയാത്ര ടിക്കറ്റ് വാഗ്ദാനം ചെയ്ത് നിരവധി പേരെ കബളിപ്പിച്ച ഏഷ്യക്കാരൻ അറസ്റ്റിൽ. ഒരു ട്രാവൽ ഏജൻസിയിൽ ജോലി ആളാണെന്നും കുറഞ്ഞ വിലക്കാണ് ടിക്കറ്റുകൾ നൽകുന്നതെന്നും മറ്റുള്ളവരെ പറഞ്ഞു വിശ്വസിപ്പിച്ചു കബളിപ്പിച്ച 39 കാരനെയാണ് പിടികൂടിയത് .നിരവധി പേർക്ക് ഇത്തരത്തിൽ പണം നഷ്ടപ്പെട്ടിരുന്നു . യഥാർഥ വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് വാഗ്ദാനംചെയ്ത് സോഷ്യൽ മീഡിയ സൈറ്റുകളിലും ഇയാൾ പോസ്റ്റുകൾ പ്രദർശിപ്പിച്ചിരുന്നു.ബുക്ക് ചെയ്ത ടിക്കറ്റ് ഉപഭോക്താക്കൾക്ക് വാട്സാപ്പിലൂടെ അയച്ചശേഷം പിന്നീട് ടിക്കറ്റ് ക്യാൻസൽ ചെയ്യുകയും ക്യാൻസൽ തുക പ്രത്യേക അക്കൗണ്ടിലേക്കു മാറ്റുകയുമാണ് പ്രതി ചെയ്തിരുന്നത് .പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ആണ് പ്രതി കുടുങ്ങിയത് . അജ്ഞാതരായ ഇത്തരം തട്ടിപ്പുകാരുടെ വലയിൽ വീഴരുതെന്നും ലൈസൻസുള്ള ട്രാവൽ ഏജൻസികളിൽനിന്ന് മാത്രം ടിക്കറ്റെടുക്കാൻ ശ്രദ്ധിക്കണമെന്നും ഡയറക്ടറേറ്റ് പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു.കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.