ഫോക്കസ് 5.0 ശ്രദ്ധേയമായി

 മനാമ: ‘തകർന്നടിയുന്ന ലിബറൽ-നിരീശ്വര വാദങ്ങൾ’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ഫോക്കസ് 5.0 പ്രൊഫഷണൽസ് ഫാമിലി മീറ്റ് ശ്രദ്ധേയമായി.സ്വത ന്ത്ര ലൈംഗികതയ് ക്കും അധാർമിക പ്രവണതകൾക്കും വളം വെക്കുന്ന ലിബറൽ ചിന്താഗതികൾ മനുഷ്യനെ തിന്മയുടെ വഴികളിലേക്ക് ആനയിക്കുന്ന ദുരവസ്ഥയെ അതീവ ജാഗ്രതയോടെ സമൂഹം നോക്കികാണണം എന്നും, ലിബറൽ ചതിക്കുഴികളെ കുറിച്ച് ബോധവന്മാർ ആകണം എന്ന് പരിപാടി ആവശ്യപ്പെട്ടു.പശ്ചാത്യ നാടുകളിൽ ഇത്തരം ആശയങ്ങൾ പേറിയതിന്റെ പരിണിത ഫലം അനുഭവിക്കുന്ന ജനതയുടെ ദൗർബല്യവും ചൂണ്ടികാണിച്ചു കൊണ്ട് പ്രശസ്ത പണ്ഡിതനും മത താരതമ്യ പഠനത്തിൽ ഗവേഷണം നടത്തുകയും ചെയ്യുന്ന സജ്ജാദ് ബിൻ അബ്ദുറസാഖ് സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.വിസ്‌ഡം യൂത്ത് ബഹ്‌റൈൻ, ജിസിസി കോർഡിനേറ്റർ സുഹാദ് ബിൻ സുബൈർ സ്വാഗതം ആശംസിച്ച പരിപാടിയിൽ സാദിഖ് ബിൻ യഹ്‌യ അധ്യക്ഷതവഹിച്ചു.സഹീൻ നിബ്രാസ് നന്ദി പ്രകാശിപ്പിച്ചു