ഫോക്കസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു  

By: Mujeeb kalathil

ദമ്മാം :കിംഗ് ഫഹദ് ഹോസ്പിറ്റലിൽ വെച്ച്  ഫോക്കസ് സൗദി ദമ്മാം ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു . കോവിഡ് പ്രോട്ടോകോള്  പാലിച്ച് നടന്ന രക്തദാന ക്യാമ്പില് സ്വദേശികളും സ്ത്രീകളുമടക്കം നൂറോളം പേര്‍ പങ്കെടുത്തു. സൗദി ഇന്ത്യൻ ഇസ്ലാഹീ സെന്റർ സിക്രട്ടറി നസറുള്ള  രക്തം ദാനം ചെയ്തു കൊണ്ട് തുടക്കം കുറിച്ചു.
ഓഗസ്റ്റ് 28 വെളളിയാഴ്ച്ച ഉച്ചക്കു 2.00 മുതൽ 6.00 വരേ നീണ്ടു നിന്ന ക്യാമ്പ് അബ്ദുൽ മജീദ് (Chief Coordinator CIGI International) ഉദ്ഘാടനം നിർവ്വഹിച്ചു . കോവിഡ് രോഗവ്യാപനം സ്യഷ്ടിക്കുന്ന ഭയാശങ്കകൾക്കിടയിലും പ്രവാസികൾക്കിടയിൽ രക്തദാനത്തിന്‍റെ  സന്ദേശം ഏറ്റെടുത്ത് നിരവധി പേർ മുന്നോട്ട് വന്നത് ശ്ലാഘനീയമാണെന്ന് അദ്ധേഹം വിലയിരുത്തി . രക്ത ദാനം ജീവദാനം എന്ന സന്ദേശം വിളിച്ചോതി സംഘടിപ്പിച്ച ക്യാമ്പിൽ പങ്കാളികളായവര്‍ക്കുളള കൃതജ്ഞതാ ഫലകങ്ങള്‍ വഹീദുദ്ദീന്‍ , നസീം അബ്ദുറഹ്മാന്‍ ,റബീഹ് ഇബ്രാഹീം,സൈഫുസ്സമാന്‍ എന്നിവര്‍ ചേര്‍ന്ന് നിര്വ്വഹിച്ചു.ഫോക്കസ് കെയർ മാനേജർ സജിൽ നിലമ്പൂർ, ഫോക്കസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ നൗഷാദ് പി പി, അനീഷ് പി.സി  ,ഷഹിന്ഷ , സാജിദ്  പി.സി തുടങ്ങിയവരുടെ സന്നദ്ധ പ്രവര്‍ത്തക ഏകോപനത്തെ ഫോക്കോ സോക്കര്‍ അഡ്വൈസറി അംഗം സതീഷ് പ്രത്യേകം അഭിനന്ദിച്ചു .  പരസ്പരം ചെറുതാകാന്‍ മത്സരിക്കുന്ന വര്‍ത്തമാന കാലത്തില്‍ ഒരുമയുടെ അതിരുകളില്ലാത്ത മാനവികയുടെ വലിയ സന്ദേശങ്ങളാണ് ഇത്തരം നിസ്വാര്‍ത്ത പ്രവര്‍ത്തനങ്ങളെന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു.ഫോക്കസ് സൗദി നാഷണൽ സി ഇ ഒ ശബീർ വെള്ളാടത്ത് , ഫോക്കസ് നാഷണൽ ഇവന്റ് മാനേജർ ഷിയാസ് മീമ്പറ്റ ക്യാമ്പ് സന്ദർശിച്ചു .മഹാമാരി സൃഷ്ടിച്ച പ്രത്യാഘാതത്തിനിടയില്‍ കടുത്ത ക്ഷാമം അനുഭവപ്പെട്ടിരുന്ന ബ്ലഡ് ബാങ്കുകള്‍ക്ക് വലിയ അശ്വാസമാണ് ഫോക്കസിന്‍റെ കൈ താങ്ങിലൂടെ സാധ്യമായതെന്നും ഇത്തരം പ്രവര്ത്തനങ്ങളെ എത്ര പ്രകീര്ത്തിച്ചാലും അധികമാകില്ലെന്നും King Fahad  ബ്ലഡ് ഡോണേഷന് സെന്റര് ഡയരക്ടര്‍ ഡോ: അഹ്മദ് മന്സൂര്‍ അനുസ്മരിച്ചു.
രക്തദാന ക്യാമ്പ് വമ്പിച്ച വിജയമാക്കാന്‍ പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും മുജീബ് തയ്യില്‍ പ്രത്യേകം ആശംസകള്‍ അര്‍പ്പിച്ചു.
ഫോക്കസ് ദമ്മാം CEO എം.വി.എം നൗഷാദ്, COO നസീമുസ്സബാഹ്, അഡ്മിൻ അൻഷാദ് പൂവന്‍കാവിൽ   എന്നിവർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി.