ഒമാൻ:കുവൈറ്റ് അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജബാർ അൽ സബാഹിന്റെ നിര്യാണത്തെത്തുടർന്ന് ഡിസംബർ 16 ശനിയാഴ്ച മുതൽ ഒമാനിലെ സർക്കാർ, സ്വകാര്യ മേഖലകളിൽ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിക്കാനും പതാക താഴ്ത്താനും 3 ദിവസത്തേക്ക് ജോലികൾ നിർത്തിവയ്ക്കാനും സുൽത്താൻ ഹൈതം ബിൻ താരിക് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. അവധിക്ക് ശേഷം ഡിസംബർ 19 ചൊവ്വാഴ്ച മുതൽ ജോലികൾ പുനരാരംഭിക്കും.