മനാമ : ബഹ്‌റിനിൽ കഴിയുന്ന എല്ലാവർക്കും വാക്സിൻ എന്ന ബഹ്റൈൻ സർക്കാരിൻ്റെ ദൗത്യത്തിൽ പങ്കാളികളാകാൻ മുഴുവൻ ഇന്ത്യൻ പ്രവാസികൾക്കും ബഹ്‌റൈൻ ഇന്ത്യൻ എംബസി അവസരമൊരുക്കുന്നു. ബഹ്റൈനിൽ കഴിയുന്നവരിൽ ഇതുവരെ വാക്സിൻ സ്വീകരിക്കാത്ത ഇന്ത്യക്കാർക്ക് എംബസി പ്രസിദ്ധപ്പെടുത്തിയ ഗൂഗിൾ ഫോമിലൂടെ വിവരങ്ങൾ നൽകാം. എന്തെകിലും കാരണങ്ങളാൽ വാക്സിനേഷനായി രജിസ്റ്റർ ചെയ്യാനോ വാക്സിൻ സ്വീകരിക്കാനോ സാധിക്കാത്ത ബഹ്‌റൈൻ പ്രവാസികൾക്ക് ഇത് പ്രയോജനപ്പെടുത്താം. ഐ സി.ആർ.എഫ്, ഇന്ത്യൻ ക്ലബ്, ബഹ്റൈൻ കേരളീയ സമാജം, വേൾഡ് എൻ.ആർ.ഐ കൗൺസിൽ എന്നിവയുമായി സഹകരിച്ചാണ് ഇന്ത്യൻ എംബസിയുടെ വാക്സിനേഷൻ കാമ്പയിൻ നടത്തുന്നത്.
രേഖ ഇല്ലാതെ കഴിയുന്ന പ്രവാസികൾക്കും വാക്സിൻ ലഭ്യമാക്കണമെന്ന് പ്രവാസി സമൂഹത്തിൽ നിന്ന് ആവിശ്യം ഉയർന്ന സാഹചര്യത്തിൽ വേൾഡ് എൻ.ആർഐ കൗൺസിൽ ഇന്ത്യൻ അംബാസഡർക്കും ബഹ്റൈൻ അധിക്യതർക്കും നിവേദനം നൽകിയിരുന്നു .ഇത്തരം ആവിശ്യം പരിഗണിച്ചാണ് എംബസി അവസരം ഒരുക്കുന്നത്
രജിസ്റ്റർ ചെയുവാൻ താഴെ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക
ഇന്ത്യൻ ക്ളബ്ബ് -അനീഷ് വർഗീസ്- 33950760
സാനി പോൾ -39855197 സുരേഷ് ദേശിക്കൻ- 39068323
പ്രസിഡണ്ട് സ്റ്റാലിൻ ജോസഫ് (39526723), ജനറൽ സെക്രട്ടറി ജോബ് ജോസഫ്(33331308)
. ബഹ്റൈൻ കേരളീയ സമാജം
കെ.ടി സലീം (33750999), ഉണ്ണി (32258697), രാജേഷ് ചേരാവള്ളി (35320667), സഞ്ജിത് (36129714)
ഐ.സി.ആർ എഫ്
36599224 / 38287840 or35358705 / 36445185
വേൾഡ് എൻ. ആർ. ഐ കൗൺസിൽ 39293112 , 3889 9576
രജിസ്ട്രേഷനായി ചുവടെയുള്ള ലിങ്കിൽ ക്ളിക്ക് ചെയ്ത് ഗൂഗിൾ ഫോമിലൂടെ വിവരങ്ങൾ നൽകാം. https://forms.gle/pMT3v1g3o4yVgnES8