കുവൈറ്റ് : തിരികെ കുവൈറ്റിലേക്ക് യാത്ര ചെയ്യുവാൻ ഉദ്ദേശിക്കുന്ന ഇന്ത്യക്കാർ കുവൈറ്റ് അധികൃതരിൽ നിന്നും ആവശ്യമായ യാത്രാ അനുമതി ലഭിച്ചതിനു ശേഷം മാത്രം വിമാന ടിക്കറ്റ് തരപ്പെടുത്തുന്നതിൽ തീരുമാനം എടുക്കുന്നത് നല്ലതെന്നു ഇന്ത്യൻ എംബസ്സി അഭിപ്രായപ്പെട്ടു . ഇന്ത്യയിലെ കോവി ഷീൾഡ് വാക്സിൻ കുവൈറ്റ് സർക്കാർ അംഗീകൃതമാണെന്ന് എംബസി വ്യക്തമാക്കി.സാധുവായ താമസരേഖ അടക്കമുള്ള, യാത്രാ നിബന്ധനകൾ പൂർത്തിയാക്കി കോവി ഷീൾഡ് അഥവാ ഓക്സ്ഫോർഡ് ആസ്ട്ര സെനേക്ക വാക്സിനേഷൻ 2 ഡോസ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഓൺലൈൻ ആയി സമര്പിച്ചതിനു ശേഷം അനുമതി ലഭിച്ചാൽ മാത്രമാണ് കുവൈറ്റിലേക്ക് പ്രവേശനം അനുവദിക്കൂ . വിദേശികളുടെ തിരിച്ചു വരവ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ വ്യക്തമാകും .