ചരിത്രത്തിൽ ആദ്യമായി ഇസ്രായേൽ പ്രധാനമന്ത്രി ബഹ്റിനിൽ സദര്ശനം നടത്തുന്നു

By : BT

മനാമ :  ചരിത്രത്തിൽ ആദ്യമായി ഇസ്രായേൽ പ്രധാനമന്ത്രി  ബഹ്റിനിൽ സദര്ശനം നടത്തുന്നു . ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി, വ്യവസായ വാണിജ്യ ടൂറിസം മന്ത്രി സായിദ് ബിൻ റാഷിദ് അൽ സയാനി, ഇസ്രായേൽ സ്റ്റേറ്റിലെ ബഹ്റൈൻ അംബാസഡർ എന്നിവർ അദ്ദേഹത്തെ  സ്വീകരിച്ചു .  2020  ൽ ആണ്  ബഹ്‌റൈനും ഇസ്രായേൽ  തമ്മിൽ സഹകരണ കരാറിൽ ഒപ്പിട്ടത്  . അതുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾക്കാണ് നഫ്താലി  ബെന്നറ്റ്  ബഹ്റിനിൽ എത്തിയിരിക്കുന്നത് . ഇറാൻ അനുകൂല ഹൂതികളുടെ ആക്രമണം സമീപ രാജ്യങ്ങളിൽ നടക്കുന്ന സാഹചര്യത്തിൽ  ഇസ്രേൽ പ്രധാനമന്ത്രിയുടെ ബഹ്റൈൻ സന്ദർശനം അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നു . രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനാണ്  ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റും സംഘവും  ബഹ്റൈനിൽ എത്തി ചേർന്നിരിക്കുന്നത് . ഫെബ്രുവരി രണ്ടിന് ഇസ്രായേൽ  പ്രതിരോധ മന്ത്രി ബഹ്റിനിൽ സന്ദർശനം നടത്തിയിരുന്നു .