ഹ്രസ്വചിത്രം “അദ്ധ്യായം 18 വാക്യം 9” പ്രദർശനത്തിന്

gpdesk.bh@gmail.com

മനാമ : ബഹറിൻ മീഡിയ സിറ്റിയുടെ പിന്തുണയോടെ ലൂം ഫിലിംസിന്റെ ബാനറിൽ അനീഷ് നിർമ്മലന്റെ രചനയിൽ, രെമു രമേഷ് സംവിധാനം ചെയ്ത “അദ്ധ്യായം 18 വാക്യം 9” എന്ന ഹ്രസ്വചിത്രം ബഹറിൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ 2021 ഡിസംബർ പതിനൊന്നാം തീയ്യതി പ്രദർശിപ്പിക്കും. ഉണ്ണികൃഷ്ണൻ സി ബി ക്യാമറയും, എഡിറ്റിങ്ങും ചെയ്ത ഈ സിനിമയുടെ സംഗീതവിഭാഗം കൈകാര്യം ചെയ്യുന്നത് കെവിൻ ഫ്രാൻസിസ് ആണ്. ജയശങ്കർ മുണ്ടഞ്ചേരി, കാർത്തിക്ക് മധുസൂദനൻ, ശ്രീജിത്ത്‌ ഫറോക്ക്, ഷിജി മാത്യു, ഷാഗിത്ത് രമേഷ്, സിംല ജാസിം, ശരണ്യ ശ്രീകാന്ത് തുടങ്ങി ഇരുപതിലധികം പേർ ഈ സിനിമയിൽ അഭിനേതാക്കളായിട്ടുണ്ട്. പതിനൊന്നാം തീയ്യതി 7.30 pm, 9 pm, 9.45 pm, 10.30 pm എന്നിങ്ങനെ നാല് ഷോ ആണുള്ളത്. ഇരുപ്പത്തഞ്ച് മിനിറ്റ് ധൈർഘ്യമുള്ള ഈ സിനിമ, അത് കഴിഞ്ഞ് ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയും റിലീസ് ഉണ്ടാകുമെന്ന് ഇന്നലെ നടത്തിയ പത്രസമ്മേളനത്തിൽ രെമു രമേഷ്, അനീഷ് നിർമ്മലൻ, ശ്രീജിത്ത്‌ ഫറൂഖ് തുടങ്ങിയവർ അറിയിച്ചു.