ദുബായ് : ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന എല്ലാവര്ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി യുഎഇ. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന എല്ലാവര്ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് എടുക്കാത്ത തൊഴിലുടമക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.ജനുവരി 1 മുതൽ ഇൻഷുറൻസ് ഇല്ലെങ്കിൽ വിസ പുതുക്കാനും പുതിയ വിസ എടുക്കാനും സാധിക്കില്ല. യുഎഇയിലെ വിവിധ എമിറേറ്റുകളിലേക്ക് ഈ നിർബന്ധിത ഇൻഷുറൻസ് പദ്ധതി വ്യാപിപ്പിക്കുകയാണ്. തൊഴിലുടമയാണ് ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കേണ്ടത്. ഇതിനായി ജീവനക്കാരില്‍ നിന്ന് പണം പിരിക്കാന്‍ പാടില്ലെന്നാണ് നിയമം. ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകിയില്ലെങ്കിൽ ആളൊന്നിന് മാസം 500 ദിർഹം വീതം പിഴ ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി .