മനാമ : ബഹ്റൈനിൽ താമസിക്കുകയും ഒന്നുകൂടുതൽ സ്പോൺസറുടെ കീഴിൽ ജോലിചെയ്യാൻ സാധിക്കുന്ന ഫ്ലെക്സി പെർമിറ്റ് കൈവശം വെക്കുകയും ചെയ്യുന്ന പ്രവാസി തൊഴിലാളികളെ ക്രമപ്പെടുത്തുക എന്ന ലക്ഷ്യംവെച്ചു കഴിഞ്ഞ ഡിസംബറിൽ ആണ് തൊഴിലാളികളുടെ രജിസ്ട്രേഷൻ സംവിധാനത്തിനു ആരംഭം കുറിച്ചത് . തൊഴിലാളികളുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ സ്പെഷലൈസ്ഡ് സെന്ററുകളിൽ ഇത്തരം തൊഴിലാളികൾ രജിസ്റ്റർ ചെയ്യുവാനുള്ള സംവിധാനം ഏർപ്പെടുത്തിയിരുന്നു . ഇതനുസരിച്ചു രജിസ്റ്റർ ചെയ്ത വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ വർധനവാണു രേഖപ്പെടുത്തിയിരിക്കുന്നത്. 2023 ൻ്റെ ആദ്യ പകുതിയിൽ 24,820 അപേക്ഷകൾ ലഭിച്ചതായി പാർലമെന്ററി കമ്മിറ്റിക്ക് നൽകിയ മറുപടിയിൽ എൽ.എം.ആർ.എ അറിയിച്ചു. ഇതിൽ 19,442 അപേക്ഷകൾ അംഗീകരിച്ചതായും . ഈ വർഷത്തിന്റെ രണ്ടാം പാദത്തിൽ അപേക്ഷകളുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമുണ്ടായതായും കണക്കുകൾ സൂചിപ്പിക്കുന്നു . ആദ്യ പാദത്തിൽ 2426 അപേക്ഷകൾ ലഭിച്ചപ്പോൾ രണ്ടാം പാദത്തിൽ 22,394 അപേക്ഷകൾ ലഭിച്ചു. ആദ്യ പാദത്തിൽ 375 അപേക്ഷകൾ അംഗീകരിക്കപ്പെട്ടപ്പോൾ രണ്ടാം പാദത്തിൽ അംഗീകരിക്കപ്പെട്ടവയുടെ എണ്ണം 19,067 ആയിമാറി .അതേസമയം പുറത്തുനിന്നും വരുന്ന പുതിയ തൊഴിലാളികളുടെ അപേക്ഷകളുടെ എണ്ണത്തിൽ കുറവാണു രേഖപ്പെടുത്തിയിരിക്കുന്നത് . ഈ വർഷം പുതിയ തൊഴിലാളികളുടെ 90,899 അപേക്ഷകളാണ് ലഭിച്ചത് എന്നാൽ കഴിഞ്ഞ വര്ഷം രണ്ടാം പകുതിയിൽ ഇത് 1,14,097 ആയിരുന്നു. വീട്ടുജോലിക്കാർക്കുള്ള അപേക്ഷകളും ഈ വർഷം ആദ്യ പകുതിയിൽ കുറഞ്ഞു. 12,294 അപേക്ഷകളാണ് ലഭിച്ചത്. കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ ഇത് 17,653 ആയിരുന്നു. ഒന്നിൽ കൂടുതൽ സ്പോൺസറുടെ കീഴിൽ ജോലിചെയ്യാൻ സാധിക്കുന്ന ഫ്ലെക്സി വിസയിലുള്ള പ്രവാസികളും സാധുതയുള്ള വർക്ക് പെർമിറ്റ് ഇല്ലാത്തവരും എൽ.എം.ആർ.എ പ്രത്യേക കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്യണം. സന്ദർശന വിസയിൽ വരുന്നവരുടെ അപേക്ഷകൾ സ്വീകരിക്കില്ലെന്നും വിദേശ തൊഴിലാളികളുടെ പുതിയ രെജിസ്ട്രേഷൻ സംവിധാനം തൊഴിൽ വിപണിയെ സുസ്ഥിരമാക്കാനും അനധികൃത തൊഴിലാളിൽ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ഒരു പരിധിവരെ പരിഹരിക്കുവാൻ സാധിച്ചതായി എൽ എം ആർ എ അധികൃതർ വ്യക്തമാക്കി.