ചരിത്രത്തിൽ ആദ്യമായി ജിദ്ദ ചേംബർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിദേശ നിക്ഷേപകനും

സൗദി : ജിദ്ദ ചേംബറിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിദേശ നിക്ഷേപകന്‍ നാമനിര്‍ദേശ പത്രിക നൽകി. ഒരു വിദേശ നിക്ഷേപകനും മൂന്നു വനിതകളും ഉൾപ്പെടെ 42 സ്ഥാനാര്‍ഥികൾ നാമനിര്‍ദേശ പത്രിക സമർപ്പിച്ചു എന്ന് തെരഞ്ഞെടുപ്പ് സൂപ്പര്‍വൈസിംഗ് കമ്മിറ്റി അധികൃതർ വ്യക്തമാക്കി .വാണിജ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ലിങ്ക് വഴി 24ന് ഉള്ളിലാണ് ഇത്രയും സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രികകള്‍ നൽകിയിരിക്കുന്നത്. വാണിജ്യ മന്ത്രാലയം നിര്‍ണയിച്ച വ്യവസ്ഥകള്‍ക്കും നിയമാവലികള്‍ക്കും അനുസരിച്ചാണ് നാമനിര്‍ദേശ പത്രിക സ്വീകരണ പ്രക്രിയ പൂര്‍ത്തിയായതെന്ന് തെരഞ്ഞെടുപ്പ് സൂപ്പര്‍വൈസിംഗ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് അല്‍ മാലികി പറഞ്ഞു.