ഇന്ത്യൻ അംബാസഡർ ബഹ്‌റൈൻ വിദേശകാര്യ മന്ത്രിയുമായി കൂടി കാഴ്ച നടത്തി

മനാമ : ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയെ വിദേശകാര്യ മന്ത്രി ഡോ.അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി സ്വീകരിച്ചു. ഇരു രാജ്യങ്ങൾ തമ്മിലുള്ള ചരിത്രപരമായ ബന്ധവും സഹകരണവും കൂടിക്കാഴ്ചയിൽ ചർച്ച ആയി .ഉഭയകക്ഷി ബന്ധങ്ങളും സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ അവലോകനം ചെയ്യുകയും പൊതു താൽപ്പര്യമുള്ള വിഷയങ്ങൾ കൂടി കാഴ്ചയിൽ ചർച്ച ചെയ്യുകയും ചെയ്തു.