ബഹ്‌റൈനിൽ ലൈസൻസില്ലാതെ ദന്തചികിത്സ; വിദേശി അറസ്റ്റിൽ

മനാമ : ബഹ്‌റൈനിൽ ലൈസൻസില്ലാതെ ദന്തചികിത്സ നടത്തിയതിന് ഒരു വിദേശിയെ അറസ്റ്റ് ചെയ്തു. ക്യാപിറ്റൽ ഗവർണറേറ്റിലെ ഒരു അപ്പാർട്ട്മെന്റിൽ ലൈസൻസില്ലാതെ ദന്തചികിത്സ നടത്തിയിരുന്ന വിദേശിയെ ആണ് ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച്, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ജനറൽ ഡിപ്പാർട്ട്‌മെന്റിന്റെ സഹകരണത്തോടെ അറസ്റ്റ് ചെയ്തത് അറിയിച്ചു . പിടികൂടിയ വ്യക്തിയുടെ കൈയിൽ മരുന്നുകളും ഉപകരണങ്ങളും മെഡിക്കൽ സാധനങ്ങളുംപിടിച്ചെടുത്തതായി നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു . പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടിയതായും ആവശ്യമായ നിയമനടപടികൾക്കായി കേസ് കൈമാറിയതായും അതോറിറ്റി അറിയിച്ചു . സമൂഹത്തിലെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയായ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായി നടപടി സ്വീകരിക്കുമെന്നും നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി  വ്യക്തമാക്കി.