സൗദിയിൽ എത്തുന്ന വിദേശികൾക്ക് അബ്ശിർ ബിസിനസ് പ്ലാറ്റ്‍ഫോം വഴികാറുകൾ വാടകയ്ക്ക് എടുക്കാം

സൗദി: സൗദിയിൽ എത്തുന്ന വിദേശികൾക്ക് കാറുകള്‍ വാടയ്ക്ക് എടുക്കാൻ അനുമതി.പബ്ലിക് സെക്യൂരിറ്റി ജനറല്‍ ഡയറക്റേറ്റിന് കീഴിലുള്ള ജനറല്‍ ട്രാഫിക് ഡിപ്പാർട്ട്മെൻറ് അധികൃതർ അറിയിച്ചു . ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ശിര്‍ ബിസിനസ് പ്ലാറ്റ്‍ഫോം ഈ മാസം 14ന് പ്രഖ്യാപിച്ച അഞ്ച് പുതിയ ഓണ്‍ലൈന്‍ സേവനങ്ങളിലൊന്നാണിത് അബ്ശിര്‍ ബിസിനസ് പ്ലാറ്റ്‍ഫോം വഴി കാര്‍ റെന്റല്‍ കമ്പനികള്‍ക്ക് സന്ദര്‍ശകരുടെ ബോര്‍ഡര്‍ നമ്പര്‍ ഉപയോഗിച്ച് സന്ദര്‍ശകര്‍ക്ക് വാഹനം ഓടിക്കാനുള്ള അനുമതി നേടാനാവും .ഇനി മുതൽ മന്ത്രാലയം ഓഫീസുകളില്‍ പോയി അനുമതി വാങ്ങണമെന്ന് നിർബന്ധമില്ല.വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ മാറ്റി സ്ഥാപിക്കാനും സ്‌പെഷ്യല്‍ നമ്പറുകള്‍ക്ക് അപേക്ഷിക്കാനും നമ്പര്‍ പ്ലേറ്റുകള്‍ നഷ്ടപ്പെട്ടാൽ അപേക്ഷ നല്‍കാനും അബ്ശിര്‍ വഴി സാധിക്കും.