മുൻ ബഹ്‌റൈൻ പ്രവാസി നാട്ടിൽ മരണമടഞ്ഞു

മനാമ :ദീർഘകാലം ബഹ്റൈനിൽ പ്രവാസിയായിരുന്ന യുവാവ് നാട്ടിൽ മരണപ്പെട്ടു. ചോറോട് മാങ്ങാട്ടുപാറ തട്ടാന്റവിട നൗഷാദാണ് (43) മരണപ്പെട്ടത്. അസുഖം കാരണം വീട്ടിൽ കിടപ്പിലായിരുന്നു. പിതാവ് : പരേതനായ കുഞ്ഞബ്ദുള്ള. മാതാവ് : ആയിഷ. ഭാര്യ ഹാജറ, മക്കള്‍: ഫായിസ്, ഫാത്തിമ. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് ചോറോട് ഈസ്റ്റ് കക്കാട് ജുമാമസ്ജിദിൽ വച്ച് നടന്നു