‘ഫോസ ഒമാൻ’ കുടുംബസംഗമം 2017-ആഘോഷിച്ചു

മസ്കറ്റ്:ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റ് അസോസിയേഷൻ ആയ ‘ഫോസ ഒമാൻ’ കുടുംബസംഗമം ‘ഫൊസ്റ്റാൾജിയ’ എന്നപേരിൽ സീബ് റാമീ റിസോർട്ടിൽ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. ഫാറൂഖ് കോളേജ് മുൻപ്രിൻസിപ്പളും ഒമാൻ മെഡിക്കൽ കോളേജ് ഡപ്യൂട്ടി ഡീനും ആയ ഡോ മുബാറക് പാഷയും പൂർവ്വ വിദ്യാർത്ഥികളും ഒമാനിലെ ബിസിനസുരംഗത്ത് പ്രമുഖരുമായയ സിഎം നജീബും ഉമ്മർകോയയും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.ഫോസ അംഗങ്ങളുടെ കലാപാരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി. ഫോസ ഒമാന്റെ ഇത് വരെയുള്ള പ്രവർത്തനങ്ങളും ഭാവി പരിപാടികളും പ്രസിഡന്റ് സുബൈർ കെ വിവരിച്ചു. സെക്രട്ടറി അനസ് സ്വാഗതവും വൈസ് പ്രസിഡണ്ട് ഷീബ വിമോജ് അദ്ധ്യക്ഷ പ്രസംഗവും ട്രഷറർ ഗോപിനാഥ് നന്ദിയും പറഞ്ഞു