ഒമാനിലെ മഴയിൽ ഒലിച്ചുപോയവരിൽ ഒരു സ്ത്രീയുടെ മൃദശരീരം കിട്ടി

മസ്കറ്റ് : ഒമാനിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 28 ദിവസം പ്രായമായ പിഞ്ചു കുഞ്ഞടക്കം ഇന്ത്യൻ കുടുംബത്തിലെ ആറ് പേർ ഒലിച്ചു പോയ സംഭവത്തിൽ ഒരാളുടെ മൃദശരീരം കിട്ടി. ബാക്കി അഞ്ചുപേർക്കുള്ള തിരച്ചിൽ തുടരുകയാണ്. ഇവർ സഞ്ചരിച്ചിരുന്ന കാർ വാദി ബനീ ഖാലിദിൽ വെച്ച് മലവെള്ളപ്പാച്ചിലിൽ അകപെടുകയായിരുന്നു.ഒമാനിൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്ന ഇന്ത്യക്കാരനായ സർദാർ ഫസൽ അഹ്മദും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്,സർദാർ ഫസൽ അഹ്മദു മാത്രമാണ് രക്ഷപെട്ടത്. കഴിഞ്ഞ രണ്ടുദിവസമായി സിവിൽ ഡിഫൻസ് തിരച്ചിൽ നടത്തുകയായിരുന്നു . എന്ന് രാവിലെയോടെ ആണ് ഒരു സ്ത്രീയുടെ മൃദശരീരം ലഭിച്ചത്. എന്നാൽ സർദാറിന്റെ ഭാര്യ ആണോ മാതാവാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല.ഒഴുക്കിൽ പെട്ട ബാക്കിയുള്ള അഞ്ചുപേരും മരിച്ചിട്ടുണ്ടാവും എന്നാണ് അധികൃതരുടെ നിഗമനം.ഇക്കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു സർദാറും കുടുംബവും ഒഴുക്കിൽ പെട്ടത്