മനാമ: ലോക തൊഴിലാളി ദിനത്തില്‍ തൊഴിലാളികള്‍ക്ക് കൈത്താങ്ങായി ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍. ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിലായി ഷിഫ അല്‍ ജസീറ ആഭിമുഖ്യത്തില്‍ ലേബര്‍ ക്യാമ്പുകളില്‍ അവശ്യസാധന കിറ്റ് വിതരണം, തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പുകള്‍, ബോധവല്‍ക്കരണം തുടങ്ങിയവ സംഘടിപ്പിച്ചു.ടുബ്ലിയില്‍ രണ്ട് ക്യാമ്പുകളിലെ ജീവനക്കാര്‍ക്കായാണ് അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റ് വിതരണം ചെയ്തത്. മാസങ്ങളായി പ്രയാസത്തില്‍ കഴിയുകയായിരുന്നു ഇവര്‍. ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ മെഡിക്കല്‍ ഡയരക്ടര്‍ ഡോ. സല്‍മാന്‍ ഗരീബ്, കമ്പനി സൂപ്പര്‍വൈസര്‍ ഷരീഫ് എന്നിവര്‍ സംസാരിച്ചു. തൊഴിലാളികള്‍ക്കായി വൈകാതെ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തുമെന്ന് മാര്‍ക്കറ്റിംഗ് വിഭാഗം അറിയിച്ചു. എച്ച് ആര്‍ മാനേജര്‍ ഷഹഫാദ്, മാര്‍ക്കറ്റിംഗ് ജീവനക്കാരായ ഷെര്‍ലിഷ് ലാല്‍, സാദിഖ് ബിന്‍ ഹംസ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
അല്‍ബായിലെ കാര്‍ടെക് മെക്കാനിക്കല്‍, റാസ് അല്‍ സുവൈദി അല്‍ബാ ലേബര്‍ ക്യാമ്പ് എന്നിവടങ്ങളിലും അദ്‌ലിയയില്‍ തെലുഗു കമ്മ്യൂണിറ്റി (മാക്)യുമായി സഹകരിച്ചും ഇന്ത്യന്‍ സ്‌കൂള്‍ ഇസാ ടൗണില്‍ ഐസിആര്‍എഫുമായി സഹകരിച്ചും മെഡിക്കല്‍ ക്യാമ്പുകളും ബോധവല്‍ക്കരണങ്ങളും നടത്തി. നൂറുകണക്കിന് തൊഴിലാളികള്‍ മെഡിക്കല്‍ ക്യാമ്പുകള്‍ ഉപയോഗപ്പെടുത്തി.
ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ ഇഎന്‍ടി സപെഷ്യലിസ്റ്റ് ഡോ. ഫാത്തിമ സുഹ്‌റ, ഓര്‍ത്തോപിഡിക് സര്‍ജന്‍ ഡോ. ടാറ്റാ റാവു, ജനറല്‍ ഫിസിഷ്യന്‍ ഡോ. ഫിറോസ് ഖാന്‍ എന്നിവര്‍ ക്യാമ്പിന് എത്തിയവരെ പരിശോധിച്ചു. ഹസ്ബുല്‍, ഷിബുലിന്‍, ഷൈന്‍ മുഹമ്മദ്, മുജീബ് വേങ്ങൂര്‍, അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.