സുൽത്താന്റെ ഇടപെടൽ ഫാ.ടോം ഉഴുന്നാല്‍ മോചിതനായി.

ഒമാൻ : യെമനില്‍ നിന്ന് ഭീകരർ തട്ടികൊണ്ടുപോയ ഫാ.ടോം ഉഴുന്നാല്‍ മോചിതനായി. ഒമാന്‍ വാര്‍ത്താ ഏജന്‍സിയാണ് ഇതുസംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹം നടത്തുന്ന വൃദ്ധസദനം ആക്രമിച്ച്‌ 2016 മാര്‍ച്ച്‌ നാലിനാണ് ഫാദർ ടോം ഉഴുന്നിലിനെ ഭീകരർ തട്ടിക്കൊണ്ടുപോയത്.  കോട്ടയം രാമപുരം സ്വദേശീയാണ് ഉഴുന്നാലിൽ. തടവില്‍ കഴിയുന്ന ഫാ. ടോമിന്റേതെന്നു കരുതുന്ന വീഡിയോ ദൃശ്യങ്ങള്‍ ഭീകരര്‍ പുറത്തുവിട്ടിരുന്നു. ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയ ഭീകരർ പിടിയിലായെന്ന റിപ്പോർട്ടുകളും ഇടക്കാലത്ത് പുറത്തുവന്നിരുന്നു.ഒരു അന്തർദേശിയ പ്രശനമായതിനാൽ ഒമാൻ സർക്കാർ കുറച്ചു നാളുകളായി ഇത് സബച്ചഇടപെടിൽ നടത്തിയിരുന്നതായി ആണ് വിവരം.മോചന ദ്രവ്യം കൊടുത്തോ എന്നകാര്യത്തിൽ വ്യക്തതഇല്ല. രാവിലെ ഒമാൻ റോയൽ എയർ ഫോഴ്സ് വിമാനത്തിൽആണ് ഫാദറിനെ മസ്കറ്റിൽ എത്തിച്ചത്.ഒമാനിലെ ഇന്ത്യൻ എംബസി ഇത് സംബ്ബന്ധിച്ച സ്ഥിതികരണം നൽകി എങ്കിലും കൂടുതൽ വിവരങ്ങൾ നല്കാൻ തയ്യാറായില്ല.വത്തിക്കാന്റെ അഭ്യർത്ഥന പ്രകാരമാണ് സുൽത്താൻ പ്രശ്നത്തിൽ ഇടപെട്ടത്.