ബഹ്‌റൈനിൽ ഇ ​കീ, ഇ ​ഗ​വ എ​ന്നി​വ​യു​ടെ പേ​രി​ൽ ത​ട്ടി​പ്പ്: ജാ​ഗ്ര​ത പാ​ലി​ക്ക​ണമെന്നു അധികൃതർ

മ​നാ​മ: ബ​ഹ്റൈ​നി​ൽ ഇ ​കീ, ഇ ​ഗ​വ. ബ​ഹ്റൈ​ൻ എ​ന്നി​വ​യു​ടെ പേ​രി​ൽ ഫോ​ണു​ക​ളി​ൽ വ്യാ​ജ ടെ​ക്സ്റ്റ് മെ​സേ​ജു​ക​ളും ഇ​തു​വ​ഴി​യു​ള്ള ത​ട്ടി​പ്പും നടക്കുന്ന സാഹചര്യത്തിൽ സ്വ​ദേ​ശി​ക​ളും പ്ര​വാ​സി​ക​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെന്നു ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മുന്നറിയിപ്പ് നൽകി . ഇത്തരം അറിയിപ്പുകൾ വ്യാ​ജ​മാ​ണെ​ന്ന് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഇ-​ഗ​വ​ൺ​മെ​ന്റ് അ​തോ​റി​റ്റി അ​റി​യി​ച്ചു. എന്നാൽ ഇത്തരം സ​ന്ദേ​ശ​ത്തി​നൊ​പ്പം വ​രു​ന്ന ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്താ​ൽ വ്യക്തിഗത വിവരങ്ങളും പ​ണവും ന​ഷ്ട​പ്പെ​ടാ​ൻ സാധ്യത ഉള്ളതിനാൽ . ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യോ സ്വകാര്യ വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക​യോ ചെ​യ്യ​രു​തെന്നും മുന്നറിയിപ്പിൽ പറയുന്നു . ഇ ​കീ, ഇ ​ജി​ഒ​വി ബ​ഹ്റൈ​ൻ എ​ന്നി​വ​യു​ടെ പേ​രി​ൽ വ​രു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ ഇ ​ഗ​വ​ൺ​മെ​ന്റ് സേ​വ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്. എ​ന്നാ​ൽ, ഇ​തു​വ​ഴി വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളോ സാ​മ്പ​ത്തി​ക വി​വ​ര​ങ്ങ​ളോ കൈമാറ്റം ചെയ്യുവാനോ അയച്ചു കൊടുക്കുവാനോ ആവിശ്യപ്പെടില്ല . സം​ശ​യാ​സ്പ​ദ​മാ​യ സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​വ​ർ 80008001 എ​ന്ന ന​മ്പ​റി​ൽ സ​ർ​ക്കാ​ർ സേ​വ​ന കോ​ൺ​ടാ​ക്റ്റ് കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യോ മൈ ​ജി​ഒ​വി ആ​പ്പ് വ​ഴി​യോ 922 എ​ന്ന ഹോ​ട്ട്‌​ലൈ​ൻ വ​ഴി​യോ സൈ​ബ​ർ ക്രൈം ​ഡ​യ​റ​ക്ട​റേ​റ്റി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന് ഐ.​ജി.​എ നിർദേശം പുറപ്പെടുവിച്ചു