ബഹ്‌റൈനിൽ ഫോൺ കോളുകൾ വഴി തട്ടിപ്പ് : പ്രതികൾ പിടിയിൽ

ബഹ്‌റൈൻ : വ്യാജ കോളുകൾ വഴി പണം തട്ടിയ സംഘത്തെ പിടികൂടി . സർക്കാർ സ്വാകാര്യ സ്ഥാപനങ്ങളിലെ ഉദ്യഗസ്ഥർ എന്ന് തെറ്റി ധരിപ്പിച്ചാണ് തട്ടിപ്പു നടത്തിയിരുന്നത് . ഇരുപതിനും നാല്പതിനും ഇടയിൽ പ്രായം ഉള്ള പതിനൊന്നു ഏഷ്യൻ വംശജരെയാണ് പിടി കൂടിയതെന്നു ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്‌ഷൻ , ഇക്കോണോമിക്ക് ആൻഡ് ഇലട്രോണിക്ക് സെക്യൂരിറ്റി വിഭാഗം അറിയിച്ചു .മറ്റുള്ളവരെ കളിപ്പിച്ചു OTP  നമ്പർ കൈക്കലാക്കി പണം മറ്റുള്ള അക്കൗണ്ടിലേക്കു മാറ്റും . ഇത്തരം തട്ടിപ്പിനെതിരെ നിരന്തരം പരാതികൾ ലഭിച്ചതിനെ തുടർന്ന് അധികൃതർ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടി കൂടിയത് . പരിചയമില്ലാത്ത ആളുകൾക്കു സ്വകാര്യ വിവരങ്ങൾ കൈമാറരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്