ദുബൈ : സൗജന്യ പാർക്കിംഗ് സേവനവുമായി ദുബായിലെ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി രംഗത്ത് . താമസിക്കുന്ന വീടുകൾക്ക് സമീപം സൗജന്യമായി പാർക്ക് ചെയ്യാൻ അനുവദിക്കുന്ന സേവനത്തിനാണ് ആർടിഎ പദ്ധതി തയ്യാറാക്കിയിരിക്കുന്നത് . നിലവിൽ സ്വദേശികൾക്ക് മാത്രമാണ് അനുമതി നൽകുക.സേവനം ലഭിക്കുവാൻ പ്രത്യേക പെർമിറ്റിന് രേഖകൾ സഹിതം (ആർടിഎ വെബ് സൈറ്റ് ) ഓൺലൈനായി അപേക്ഷനൽകണം. വീടിന്റെ വലുപ്പം കണക്കിലെടുത്താണ് ഓരോ വീട്ടുകാർക്കും നൽകുന്ന സൗജന്യ പെർമിറ്റുകളുടെ എണ്ണം അനുവദിക്കുന്നത് . താമസിക്കുന്ന സ്ഥലത്ത് നിന്ന് 500 മീറ്റർ ചുറ്റളവിൽ പണമടച്ചുള്ള എല്ലാ പൊതു പാർക്കിംഗ് ഏരിയകളിലേക്കും സൗജന്യ പാർക്കിംഗ് സേവനം വ്യാപിപ്പിക്കുകയാണ് ആർടിഎ ലക്ഷ്യമിടുന്നത് .അപേക്ഷ നൽകി രണ്ടു ദിവസത്തിനുള്ളിൽ അനുമതി ലഭിക്കും