ഫ്രന്റ്‌സ് അസോസിയേഷൻ; മുഹറഖ് ഏരിയ വനിത വിഭാഗത്തിന് പുതിയ നേതൃത്വം

മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ മുഹറഖ് ഏരിയയുടെ 2024-2025 കാലയളവിലേക്കുള്ള വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. മുംതാസ് റൗഫ് ഏരിയ ഏരിയ ഓർഗനൈസർ ഹേബ നജീബ് (സെക്രട്ടറി), സുബൈദ മുഹമ്മദലി കെവി, ജമീല അബ്ദു റഹ്മാൻ ( അസിസ്റ്റന്റ് ഓർഗനൈസർമാർ ), റഷീദ മുഹമ്മദലി( ജോയിന്റ് സെക്രട്ടറി) എന്നിവരാണ് മറ്റ് ഭാരവാഹികൾ.നാസിയ അബ്ദുൽ ഗഫാർ , സന റജുല്‍ , സാബിറ ഫൈസൽ  എന്നിവർ ഏരിയ സമിതി അംഗങ്ങളാണ്.മുഹറഖ് ഏരിയയിലെ യൂണിറ്റുകളുടെ പുനഃസംഘാടനവും നടന്നു. മുഹറഖ് യൂണിറ്റ് – ഫസീല യൂനുസ് (പ്രസിഡന്റ് ), ശബ്നം ഷുഹൈബ്  (സെക്രട്ടറി), നുഫീല ബഷീർ  (വൈസ് പ്രസിഡന്റ്),  നാസിയ (ജോയിന്റ് സെക്രട്ടറി).
ഹിദ്ദ് യൂണിറ്റ് –  സുബൈദ മുഹമ്മദ് അലി (പ്രസിഡന്റ് ), റഷീദ  മുഹമ്മദ് അലി (സെക്രട്ടറി),  ജമീല അബ്ദു റഹ്മാൻ (വൈസ് പ്രസിഡന്റ്),
യാസ്മിൻ കമാൽ ( ജോയിന്റ് സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ.ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സുബൈർ.എം.എം, മുഹറഖ് ഏരിയ പ്രസിഡന്റ് അബ്ദു റൗഫ് , അബ്ദുൽ ജലീൽ എന്നിവർ തെരഞെടുപ്പുകൾക്കു നേതൃത്യം നൽകി.