ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല (FAT) സിൽവർ ജൂബിലി ആഘോഷം സംഘടിപ്പിച്ചു

ബഹ്‌റൈൻ : ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല (FAT) സിൽവർ ജൂബിലി ആഘോഷം ബഹു. മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. പ്രസ്തുത സമ്മേളനത്തിൽ വച്ചു പ്രവാസ സമൂഹത്തിന്റെ നന്മ ലക്ഷ്യം വെച്ചുകൊണ്ട് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന തിരുവല്ല മണ്ണിൽ ശ്രീ ബോബൻ തോമസിനെ ബിസിനസ്‌ എക്സലൻസി അവാർഡ് നൽകി ആദരിച്ചു. ഫാറ്റിന്റെ ആദ്യകാല ഭാരവാഹികളെയും വിവിധപ്രതിഭകളെയും ഇതോടൊപ്പം ആദരിച്ചു. .ഭയാശങ്കകൾ ഉണ്ടായിരുന്ന കോവിഡ് കാലത്ത് പ്രവർത്തിച്ച തിരുവല്ലാ നിവാസികളായ ആരോഗ്യപ്രവർത്തകർക്ക് പ്രത്യേക അവാർഡ് നൽകി. ഫാറ്റ് നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവല്ലയിൽ ഉള്ള ഹോസ്‌പിറ്റലുകളുമായി സഹകരിച്ചു കൊണ്ട് തിരുവല്ലയിൽ ഉള്ള 25 കിഡ്നി രോഗികൾക്ക്‌ ഒരു വർഷം സൗജന്യമായി ഡയാലിസിസ് ചെയ്യുന്നതിനുള്ള ഫാറ്റ് സ്നേഹസ്പർശം പദ്ധതിയുടെ ഉദ്ഘാടനവും സമ്മേളനത്തിൽ വച്ചു പ്രോഗ്രാം കമ്മിറ്റി രക്ഷാധികാരി ശ്രീ കെ ജി ബാബുരാജ് നിർവഹിച്ചു. ഫാറ്റ് പ്രസിഡന്റ്‌ ശ്രീ റോബി ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ കുവൈറ്റ് പ്രവാസി അസോസിയേഷൻ ഓഫ് തിരുവല്ല സെക്രട്ടറി ജെയിംസ് കൊട്ടാരത്തിൽ, ശ്രീ വർഗീസ് ഡാനിയേൽ, ശ്രീ ദേവരാജൻ എന്നിവർ ആശംസപ്രസംഗം നടത്തി. ഫാറ്റ് ജനറൽ സെക്രട്ടറി ശ്രീ അനിൽകുമാർ സ്വാഗതവും ജനറൽ കൺവീനർ ശ്രീ നെൽജിൻ നെപ്പോളിയൻ നന്ദിയും അറിയിച്ചു. തുടർന്ന് മാസ്റ്റർ റിതുരാജ്, പ്രസീത മനോജ്‌, കെ ജി രാജീവ്‌ കുമാർ, സിയോൻ ഷാജി എന്നിവർ നേതൃത്വം നൽകിയ ഗാനമേളയും ഉണ്ടായിരുന്നു. പരിപാടികൾക്ക് പ്രോഗ്രാം കമ്മിറ്റി കൺവീനർ ജെയിംസ്, മനോജ്‌ ശങ്കർ,ശ്രീകുമാർ, മനോജ്‌ മാത്യു, ബ്ലെസ്സൻ, വിനു ഐസക്, നിധിൻ, ജോബിൻ , ടോബി, വിനോദ് കുമാർ എബ്രഹാം ജോൺ, ജോർജ് ബെഞ്ചമിൻ, സജി ചെറിയാൻ, നൈനാൻ, ഷിബുകൃഷ്ണ,ഷിജിൻ ഷാജി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.