ഫ്രൻ്റ്സ് ബാഡ്മിൻ്റൺ ടൂർണമെൻറ് ക്യാപ്റ്റൻ നൗഷാദ് അലി ഖാൻ ഉദ്ഘാടനം ചെയ്തു.

മനാമ: ഇന്ത്യ @ 75 ആഘോഷങ്ങളുടെ ഭാഗമായി ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച ഓപ്പൺ ബാഡ്മിൻറൺ ടൂർണമെൻറ് ഇന്ത്യൻ എംബസി ഡിഫൻസ് അറ്റാഷെ ക്യാപ്റ്റൻ. നൗഷാദ് അലി ഖാൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ഔദ്യോഗിക നയതന്ത്ര ബന്ധത്തിൻ്റെ അമ്പതു വർഷം പൂർത്തിയാകുന്ന അവസരത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം  ഊഷ്മളമായി രുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. . ബഹറൈൻ ദേശീയ ദിനത്തിൽ സംഘടിപ്പിച്ച വർണ്ണാഭമായ പരിപാടിയിൽ ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡണ്ട് ജമാൽ ഇരിങ്ങൽ അധ്യക്ഷത വഹിച്ചു. ബഹ്റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള ഇന്ത്യൻ ക്ലബ്ബ് പ്രസിഡൻറ് കെ എം ചെറിയാൻ, കെഎംസിസി ജന: സെക്രട്ടറി  ഒ. കെ. കാസിം, ഒ ഐ സി സി  പ്രസിഡണ്ട് ബിനു കുന്നന്താനം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് ഐമാക് കൊച്ചിൻ കലാഭവനിലെ
 വിദ്യാർത്ഥികൾ അവതരിപ്പിച്ച അറബിക് ഡാൻസും ഫൈസൽ എം എമ്മിന്റെ നേതൃത്വത്തിലുള്ള തായ്ക്കാണ്ടോ പ്രദർശനവും അരങ്ങേറി.
സാമൂഹിക പ്രവർത്തകരായ പമ്പാ വാസൻ നായർ, സാനി പോൾ, ലത്തീഫ് ആയഞ്ചേരി, കെ. ടി. സലിം, അബ്ദുൽ മജീദ് തണൽ, ജവാദ് വക്കം, രാജു കല്ലുംപുറം, വിനു വർഗീസ്, സൽമാനുൽ ഫാരിസ്, കമാൽ മുഹയിദ്ധീൻ, അനീസ് വികെ, ബദറുദ്ദീൻ പൂവാർ, എന്നിവരും സന്നിഹിതരായിരുന്നു.സിറാജ് പള്ളിക്കര നിയന്ത്രിച്ച പരിപാടിയിൽ ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ ജനറൽ സെക്രട്ടറി സുബൈർ എം. എം. സ്വാഗതവും വൈസ് പ്രസിഡൻറ് സഈദ് റമദാൻ നന്ദിയും പറഞ്ഞു. ദേശീയ ദിനാഘോഷ പരിപാടികൾക്ക് ഫ്രന്റ്സ് ദേശീയദിനാഘോഷ കമ്മിറ്റി കൺവീനർ സി എം മുഹമ്മദലി, അസ്ലം വേളം, പി പി ജാസിർ , അബ്ദുൽ ജലീൽ, അബ്ദുൽ ഹക്കീം, അബ്ദുൽ ഗഫൂർ മൂക്കുതല, സമീർ ഹസൻ, വിപി ഫാറൂഖ്, ഫൈസൽ എം, പി ശാഹുൽ, അബ്ബാസ് മലയിൽ എന്നിവർ നേതൃത്വം നൽകി.