

മനാമ : ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ നടത്തിയ “പ്രവാചകൻ നീതിയുടെ സാക്ഷ്യം” എന്ന ക്യാമ്പയയിനിന്റെ ഭാഗമായി മുഹറഖ് ഏരിയ കുടുംബ സംഗമംസംഘടിപ്പിച്ചു. ഹാലയിൽ വെച്ച് നടന്ന പരിപാടിയിൽ ജമാൽ നദ്വി ഇരിങ്ങൽ മുഖ്യ പ്രഭാഷണം നടത്തി. ഏതെങ്കിലും കാരണത്താലുള്ള വിയോജിപ്പോ ശത്രുതയോ അവർക്ക് നീതി നിഷേധിക്കാൻ ഇടയാകരുതെന്ന് അദ്ദേഹം പറഞ്ഞു. ഇസ്ലാമിന്റെ അധ്യാപനങ്ങൾ മനുഷ്യനെ തന്റെ സ്വാർത്ഥതയിൽ നിന്നും ദേഹേച്ഛയിൽ നിന്നും മുക്തനാക്കി. ശേഷം പ്രപഞ്ചം എന്ന ഏകകത്തിലേക്ക് ഒരേ സൃഷ്ടാവിന്റെ സൃഷ്ടികൾ എന്ന വിശാലതയിലേക്ക് അവനെ പരിവർത്തിപ്പിച്ചു. മുഹമ്മദ് നബിയാണ് വിശ്വാസികളുടെ ജീവിത മാതൃക. അദ്ദേഹത്തിന്റെ പ്രബോധനം കേവലം ആചാര അനുഷ്ഠാനങ്ങളിൽ മാത്രം പരിമിതമായിരുന്നില്ല. ജീവിതത്തിന്റെ സകല മേഖലകളെയും സ്പർശിക്കുന്നതായിരുന്നു. എല്ലാ ഇടപാടുകളിലും നീതിയുടെ പക്ഷത്ത് നിൽക്കാനാണ് വിശ്വാസി സമൂഹം പഠിപ്പിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഏരിയ പ്രസിഡന്റ് അബ്ദുൽ റഊഫ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ അഹമ്മദ്ഖി ദിലാവർ ഖുർആനിൽ നിന്നും അവതരിപ്പിച്ചു. എൻ.കെ മുഹമ്മദലി നന്ദി പറഞ്ഞു. മലർവാടി ബാലസംഘം കൂട്ടുകാരായ ഇഹ്സാൻ റഫീഖ്, ഹവ്വ എന്നിവർ കലാ പരിപാടികൾ അവതരിപ്പിച്ചു. ഇസാൻ സൈദ് ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. സുബൈദ മുഹമ്മദലി, ഹേബ നജീബ്, സ്വലാഹുദ്ധീൻ, ജലീൽ അബ്ദുല്ല, ഷുഹൈബ്, ഇജാസ്, ജലീൽ വി.കെ. ഖാലിദ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.








