മനാമ: സ്നേഹത്തിന്റേയും സൗഹൃദത്തിന്റേയും സന്ദേശമുയർത്തി ഫ്രന്റ്സ് വനിതാവിഭാഗം മനാമ, മുഹറഖ് ഏരിയകൾ ഈദ് ഹാർമണി എന്ന പേരിൽ ഓൺലൈൻ സംഗമങ്ങൾ സംഘടിപ്പിച്ചു. മനാമ ഏരിയ സംഗമം ഡൽഹി സമര നായിക റാനിയ സുലൈഖ ഉദ്ഘാടനം ചെയ്തു. അഭിനവ നംറൂദുമാർ അരങ്ങ് വാഴുമ്പോൾ, ആസറിന്റെ അനുകർത്താക്കൾ അധികാര കേന്ദ്രങ്ങളിൽ ആത്മീയ സായൂജ്യം തേടുമ്പോൾ പ്രവാചകൻ ഇബ്റാഹീമിന്റെ യഥാർത്ഥ പിന്മുറക്കാരാകാൻ സാധിക്കണമെന്ന് അവർ ഉണർത്തി. സാജിദ സലീം ഈദ് സന്ദേശം നൽകി. നിഷാന താജുദ്ദീൻ, റഷീയ റഷീദ്, ജുമാനസമീർ, നസീമ മുഹിയുദ്ദീൻ, സക്കിയ ഷമീർ, റുബീന ഫിറോസ്, റഷീദ ബദ്ർ, ഫിദ മൊയ്തീൻ, അനാൻ ഹജീദ്, മെഹ്റ എന്നിവർ ഗാനങ്ങളാലപിച്ചു. ജമീല അബ്ദുൽ റഹ്മാൻ, ഫായിസ, സൈഫുന്നിസ എന്നിവർ കവിതാലാപനവും ഫസീല ഹാരിസ് കഥാ കഥനവും നടത്തി. റുബീന നൗഷാദ് ഹജ്ജനുഭവം പങ്കു വെക്കുകയും ഷഹീന നൗമൽ പ്രബന്ധാവതരണം നടത്തുകയും ചെയ്തു. ബുഷ് റഹമീദ് ക്വിസ് പരിപാടിക്ക് നേതൃത്വം നൽകി. ഷംലഷരീഫ് ഹിജാമ ചികിൽസാ രീതിയെ പരിചയപ്പെടുത്തി. ഏരിയ ഓർഗനൈസർ റഷീദ സുബൈർ അധ്യക്ഷത വഹിച്ച പരിപാടിയിൽ അമീറ ഷഹീർ സ്വാഗതവും സഫ്രീന ഫിറോസ് നന്ദി പറഞ്ഞു നസ് ല ഹാരിസ് പ്രാർത്ഥനഗീതം ആലപിച്ചു. സൽമ സജീബ് പരിപാടി നിയന്ത്രിച്ചു .
മുഹറഖ് ഏരിയ വനിതാഘടകം സംഘടിപ്പിച്ച ഈദ് ഹാർമണി പ്രവാസി ചിത്രകാരി നിഷിദ ഫാരിസ് ഉദ്ഘാടനം ചെയ്തു. ഷബീറ മൂസ അധ്യക്ഷത വഹിച്ച പരിപാടിയിൽ പി.വി ഷഹ്നാസ് ഈദ് സന്ദേശം നൽകി. തുടർന്ന് നടന്ന കലാസന്ധ്യയിൽ സമീറ നൗഷാദ് പ്രബന്ധവും ഫാത്തിമ, സന, നുസൈബ എന്നിവർ ഗാനങ്ങളും സുൽഫത് മജീദ്, സുബൈദ മുഹമ്മദലി എന്നിവർ കവിതകളും അവതരിപ്പിച്ചു. ഖൈറുന്നിസ, റഷീദ മുഹമ്മദ് അലി എന്നിവർ പാചക രീതികൾ പരിചയപ്പെടുത്തി. മുബീന നാടൻപാട്ടും സുനിത ഫരീദ്, സുബൈദ മുഹമ്മദ് അലി എന്നിവർ ചരിത്രസംഭവങ്ങളും മുഫ്സീറ കഥയും നാസിയ ഗഫാർ ബോട്ടിൽ ആർട്ടും അവതരിപ്പിച്ചു.
ആയിശയുടെ പ്രാർഥനയോടുകൂടെ ആരംഭിച്ച പരിപാടിയിൽ ജസീന അശ്റഫ് സ്വാഗതവും നാസിയ ഗഫാർ നന്ദിയും പറഞ്ഞു.