അടൂർ : ഫ്രണ്ട്‌സ് ഓഫ് അടൂർ ബഹറിന്റെ ആഭിമുഖ്യത്തിൽ നാട്ടിൽ കൊടുമൺ ” മഹാത്മാ ജീവകാരുണ്യ ഗ്രാമത്തിൽ ” വച്ച് ” സഹൃദയ സംഗമം ” എന്ന പേരിൽ സൗഹൃദ സംഗമം നടത്തി .പരിപാടിയിൽ ആ കുടുംബത്തിലെ അംഗങ്ങളും നാട്ടിൽ അവധിക്ക് പോയിരിക്കുന്ന സംഘടനയുടെ അംഗങ്ങളും കുടുംബ അംഗങ്ങളും മുൻ അംഗങ്ങളും ഉൾപ്പടെ ഏകദേശം 200 ൽ പരം ആളുകൾ പങ്കെടുത്തു .ബഹു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ , വിവിധ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കന്മാർ എന്നിവർ പങ്കെടുത്ത പൊതുസമ്മേളനം , വിവിധ കലാപരിപാടികൾ , തുടർന്ന് വിഭവസമൃദ്ധമായ ഉച്ചഭക്ഷണം എന്നിവ നടത്തപ്പെട്ടു . കൂടാതെ ആവശ്യമായ വസ്ത്രങ്ങൾ , സാമ്പത്തിക സഹായം എന്നിവ ബന്ധപ്പെട്ടവർക്ക് കൈമാറി .പരിപാടികൾക്ക് ജനറൽ കൺവീനർ ശ്രീ. രാജേന്ദ്രകുമാർ , ശ്രീ. അനു കെ. വർഗീസ് , ശ്രീ. സന്തോഷ് തങ്കച്ചൻ , ശ്രീ. ബിജുമോൻ പി. വൈ ., ഏഴംകുളം സിയാദ് ,ജിജി ജോൺ, അലക്സ് മഠത്തിൽ എന്നിവർ നേതൃത്വം നൽകി .ഈ പരിപാടി ഒരു വൻ വിജയമാക്കി തീർക്കുന്നതിനുവേണ്ടി നാട്ടിലും ബഹറിനിലുമായി പ്രവർത്തിച്ച എല്ലാവരോടുമുള്ള നന്ദി പ്രസിഡന്റ് ബിജു കോശി മത്തായി , ജനറൽ സെക്രട്ടറി ജോബി കുര്യൻ, ട്രഷറർ സ്റ്റാൻലി എബ്രഹാം എന്നിവർ അറിയിച്ചു .